മെക്സിക്കൻ ആപരതയിൽ തകർന്നടിഞ്ഞു ജർമ്മൻ പട ..എതിരില്ലത്ത ഒരുഗോളിന് വിജയം കൊയ്ത മെക്സിക്കോ

ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കന്‍ പുലികള്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം പിടിച്ചടക്കി.

0

റഷ്യന്‍ ലോകകപ്പില്‍ ആദ്യ അട്ടിമറി. ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കന്‍ പുലികള്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം പിടിച്ചടക്കി. 35 ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് പിടിച്ചെടുത്ത പന്തുമായി ഇടിമിന്നല്‍ പോലെ കുതിച്ചുകയറിയ മെക്സിക്കന്‍ പ്രത്യാക്രമണം.

വെലായില്‍ നിന്ന് ഹെര്‍ണാണ്ടസിലേക്ക്. ഹെര്‍ണാണ്ടസ് കണ്ണച്ചു തുറക്കുന്ന വേഗത്തില്‍ പന്ത് ലൊസാനോക്ക് കൈമാറി. ലോക ജേതാക്കളുടെ പ്രതിരോധം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോയ നിമിഷം. ജര്‍മന്‍ പടക്ക് യാതൊരു അവസരവും നല്‍കാതെ ലൊസാനോ തൊടുത്ത പന്ത് വലയിലേക്ക് റോക്കറ്റ് വേഗത്തില്‍ ചീറിപ്പാഞ്ഞുകയറി.

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് മോസ്കോയിലെ ലുസ്നികി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ തന്നെ മെക്സിക്കന്‍ പോരാളികള്‍ കളിയില്‍ ആധിപത്യം നേടിയെങ്കിലും ജര്‍മന്‍ പട പ്രതിരോധിച്ചും ആക്രമിച്ചും മുന്നേറ്റം തുടര്‍ന്നു.

ആദ്യം തന്നെ ലീഡ് നേടിയെങ്കിലും പ്രതിരോധം മാത്രം തീര്‍ത്ത് ജര്‍മനിക്ക് മേല്‍ സമ്മര്‍ദമൊഴുക്കാന്‍ മെക്സിക്കന്‍ പോരാളികള്‍ തയാറായിരുന്നില്ല. ജര്‍മനി ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്വന്തം പോസ്റ്റില്‍ നിന്ന് ബൂട്ടില്‍ കൊരുത്തിട്ട പന്തുകളുമായി മെക്സിക്കന്‍ താരങ്ങള്‍ പ്രത്യാക്രമണത്തിന് കോപ്പ് കൂട്ടി.

ഈ കൌണ്ടര്‍ അറ്റാക്കുകളൊക്കെയും ജര്‍മന്‍ കോട്ട കാത്ത മാനുവല്‍ ന്യൂയറെ പരീക്ഷിക്കുന്നതായിരുന്നു.

You might also like

-