ഇന്ധനവില ഇന്നുംവർധിപ്പിച്ചു പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്

തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില

0

കൊച്ചി :ഇന്ധനവില ഇന്നുംവർധിപ്പിച്ചു പെട്രോളിയം കമ്പനികൾ . പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിലേക്ക് അടക്കുകയാണ്. ഇന്നത്തെ വില 97.65 രൂപ. ഡീസൽ വില 92. 60 രൂപ. കൊച്ചിയിൽ പെട്രോളിന് 95.70 രൂപയും ഡീസലിന് 92. 17 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 95.95 രൂപയും ഡീസലിന് 91. 31 രൂപയുമാണ് വില. നിയമ സഭ തെരഞ്ഞെടുപ്പിന് ശേഷം 44 ലാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത് .37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

കൊവിഡിന്റെ ആഘാതത്തിൽ സാമ്പത്തിക മേഖല പ്രതിസന്ധിയിൽ നിൽക്കെയുള്ള ഇന്ധന വില വർധന ജനത്തിന് ഇരട്ടപ്രഹരമാണ്. സാധാരണക്കാർ ലോക്ക്ഡൗണിൽ അകപ്പെട്ട് കിടക്കുമ്പോഴാണ് ക്രമാതീതമായി വില വർധിക്കുന്നത്. ഇത് സാധാരണ ബജറ്റിനെ പോലും താളം തെറ്റിക്കുമെന്നിരിക്കെ ഇപ്പോഴത്തെ സ്ഥിതിയിൽ വരുമാനം ഇല്ലാത്ത സ്ഥിതിയിൽ ജനത്തിന് ഇത് ഇരട്ടപ്രഹരമാവും. ആഗോള വില നിലവാരത്തിലെ വർധനയാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം വിലവർധനവിനെ കുറിച്ച് പ്രതികരിച്ചത്. രാജ്യത്തിൻറെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.