ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആരോഗ്യ നില തൃപ്തികരം; പതിനൊന്ന് മണിക്ക് കോടതിയില്‍ ഹാജരാക്കും

ബിഷപ്പിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

0

കോട്ടയം:കന്യാസ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാോങ്കോ മുളയ്ക്കലിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ സംഘം പറഞ്ഞു കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ ചികിത്സയ്ക്ക് വിധേയമാക്കിയത്.നെഞ്ചുവേദനയെ തുടര്‍ന്നാണ് ഫ്രാങ്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ കോട്ടയം പൊലീസ് ക്ലബ്ബിലേക്കുള്ള യാത്രയ്ക്കിടെയാണ് ബിഷപ്പിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

കോട്ടയെ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ ക‍ഴിയുന്ന ബിഷപ്പിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഇസിജിയില്‍ നേരിയ വ്യതിയാനം മാത്രമാണ് കണ്ടെത്താനായത് മറ്റ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ബിഷപ്പിന് ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.രണ്ടാം ഘട്ട പരിശോധനയും പൂര്‍ത്തിയായതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഫ്രാങ്കോയെ ഇന്ന് പതിനൊന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇന്നലെ എസ്പി പറഞ്ഞിരുന്നത്.ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ന് പതിനൊന്ന് മണിയോടെ ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതിയില്‍ ഹാജരാക്കും.

 

 

You might also like

-