മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ 10 ദിവസം നീണ്ട രാജ്യവ്യാപക സമരo

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായമായ വില എന്നതാണ് പ്രധാന ആവശ്യം.

0

ഒരിടവേളക്ക് ശേഷം രാജ്യത്ത് കര്‍ഷക സമരങ്ങള്‍ ശക്തിയാര്‍ജിക്കുന്നു. മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ 10 ദിവസം നീണ്ട രാജ്യവ്യാപക സമരത്തിന് തുടക്കമായി. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായമായ വില എന്നതാണ് പ്രധാന ആവശ്യം. രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും കര്‍ഷകര്‍ സമരം ആരംഭിച്ചിട്ടുണ്ട്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, കടം എഴുതി തള്ളുക എന്നീ കാലങ്ങളായുള്ള ആവശ്യങ്ങള്‍ ആവര്‍ത്തിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് സമരം. മന്ദസൌര്‍ കര്‍ഷക സമര വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 10 ദിവസത്തെ സമരം ആരംഭിച്ചിരിക്കുന്നത്.

. മന്ദസൌര്‍ സമര വാര്‍ഷിക ദിനമായ ഈ മാസം ആറിന് രാജ്യത്താകമാനം പ്രതിഷേധ പരിപാടികളും ധര്‍ണകളും നടത്തും. 10ന് രണ്ട് മണി വരെ ദേശീയ ബന്ദും നിശ്ചയിച്ചിട്ടുണ്ട്.

സമരത്തിന്റെ പശ്ചാതലത്തില്‍ മന്ദസൌറില്‍ സുരക്ഷ ശക്തമാക്കി. നീമച്ച് അടക്കമുള്ള മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ സേനയെ വിന്യസിച്ചതിന് പുറമെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

You might also like

-