തിരുവനന്തപുരത്ത് വിദ്യാര്‍ഥി റാഗിങ്ങിനിരയായി; 3 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

കോളജ് തുറന്ന ആദ്യ ദിവസം തന്നെയാണ് മര്‍ദനമുണ്ടായത്. ബി ബി ബി നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ വിഷ്ണു, കിരണ്‍, ആദിത്യ എന്നിവര്‍ സംഘം ചേര്‍ന്ന് സല്‍മാനെ മര്‍ദിക്കുകയായിരുന്നു.

0

തിരുവനന്തപുരം മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളജ് വിദ്യാര്‍ഥി റാഗിങ്ങിനിരയായി. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി സല്‍മാനുല്‍ ഫാരിസിനാണ് മര്‍ദനമേറ്റത്. മൂന്ന് വിദ്യാര്‍ഥികളെ കോളജ് സസ്പെന്‍ഡ് ചെയ്തു.

കോളജ് തുറന്ന ആദ്യ ദിവസം തന്നെയാണ് മര്‍ദനമുണ്ടായത്. ബി ബി ബി നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ വിഷ്ണു, കിരണ്‍, ആദിത്യ എന്നിവര്‍ സംഘം ചേര്‍ന്ന് സല്‍മാനെ മര്‍ദിക്കുകയായിരുന്നു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി സല്‍മാനെ മലയിന്‍കീഴ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മാറനല്ലൂര്‍ പൊലീസില്‍ പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനെ തുടര്‍ന്നാണ് ക്രൈസ്റ്റ് കോളജ് അധികൃതര്‍ മൂന്ന് വിദ്യാര്‍ഥികളെയും സസ്പെന്‍ഡ് ചെയ്തത്.

You might also like

-