അടുക്കള വീണ്ടും കരിപുരളും പാചകവാതക വിലവര്‍ധിപ്പിച്ചു

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78 രൂപ 50 പൈസയുമാണ് കൂട്ടി

0

തിരുവന്തപുരം :പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78 രൂപ 50 പൈസയുമാണ് കൂട്ടിയത്. അതേസമയം ഇന്ധനവിലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പെടുത്തിയ നികുതിയിളവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് ഇനി മുതല്‍ 688.50 രൂപയായിരിക്കും വില. ഇതില്‍ 190.60 രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് 497.84 രൂപയായിരിക്കും നല്‍കേണ്ടത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഇനി മുതല്‍ 1229.50 രൂപയായിരിക്കും വില ഈടാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് ഒരു രൂപ 14 പൈസയും ഡീസലിന് ഒരു രൂപ 12 പൈസയുമാണ് കുറച്ചത്. പെട്രോളിനും ഡീസലിനും ഒരു രൂപ കുറക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പെട്രോളിന് 81 രൂപ 44 പൈസയും ഡീസലിന് 74 രൂപ 5 പൈസയുമാണ് തിരുവനന്തപുരത്തെ ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 80.028 രൂപയും ഡീസലിന് 72.652 രൂപയുമാണ് വില. കോഴിക്കോടും സമാനമായ മാറ്റമാണ് വന്നിട്ടുള്ളത്.

You might also like

-