പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു.

ബത്തിൻഡയിലെ ആർമി കാന്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും അടച്ചു. രണ്ട് ദിവസം മുമ്പ് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു

0

ചണ്ഡീ​ഗഢ്| പഞ്ചാബിലെ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പിൽ നാല് സൈനിക‍ർ കൊല്ലപ്പെട്ടു. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ബത്തിൻഡയിലെ ആർമി കാന്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും അടച്ചു. രണ്ട് ദിവസം മുമ്പ് 28 വെടിയുണ്ടകളുള്ള ഒരു ഇൻസാസ് റൈഫിൾ കാണാതായിരുന്നു. സംഭവത്തിന് പിന്നിൽ ചില സൈനികരായിരിക്കാംഎന്നാണ് പഞ്ചാബ് പോലീസ് വൃത്തങ്ങൾസൂചിപ്പിക്കുന്നത്

അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണം അല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതലൊന്നും പുറത്തുവന്നിട്ടില്ല.

You might also like

-