ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാലുപേർ പിടിയിൽ

ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. രാത്രികാല പട്രോളിംഗിനിടെയാണ് നാലുപേരെയും പിടികൂടിയത്

0

കോഴിക്കോട് : ലഹരി വസ്തുവുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍ . കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍ പി.ആര്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരാണ് ഹാഷിഷ് ഓയിലുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്

ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. രാത്രികാല പട്രോളിംഗിനിടെയാണ് നാലുപേരെയും പിടികൂടിയത് . പുലര്‍ച്ചെ 1.30 ന് കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപം മലബാര്‍ ഹോട്ടലിന് പിന്നിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തായി മൂന്ന് ചെറുപ്പക്കാരും ഒരു യുവതിയും ഇരുട്ടത്ത് നില്‍ക്കുന്നത് കണ്ടു . ചോദ്യം ചെയ്തപ്പോഴാണ് മയക്കു മരുന്നുമായി എത്തിയവരാണെന്ന് വ്യക്തമായത് . ഹാഷിഷ് ഓയിലും ഇവര്‍ വന്ന സ്‌കൂട്ടറുകളും പോലീസ് പിടിച്ചെടുത്തു.

-

You might also like

-