മുന്നുവയസുള്ള കുട്ടി ഉൾപ്പെടെ നാല് പേരെ വെടിവച്ചുകൊന്നു

കൊലയാളി ഉണ്ട് എന്ന് സന്ദേശം കിട്ടി സംഭവസ്ഥലത്ത് എത്തിയ പോലീസും, പ്രതിയും തമ്മില്‍ വെടിവെപ്പു നടന്നു. നിസ്സാര പരിക്കേറ്റ പ്രതി പിന്നീട് പോലീസിന് കീഴടങ്ങി. പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി പോലീസിന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിയെടുക്കുന്നതിനുള്ള ശ്രമവും നടത്തിയതായി പോലീസ് അറിയിച്ചു

0

ലേക്ക്‌ലാന്റ്(ഫ്‌ളോറിഡ): മൂന്നുമാസമുള്ള കുട്ടി, കുട്ടിയുടെ മാതാവ്,(33), അമ്മൂമ്മ(62) നാല്‍പതു വയസ്സുള്ള ഒരു പുരുഷന്‍ എന്നീ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ യു.എസ്.എക്‌സ് മറീസ് ബ്രയാന്‍ റൈലി(33)യെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കൊലയാളി ഉണ്ട് എന്ന് സന്ദേശം കിട്ടി സംഭവസ്ഥലത്ത് എത്തിയ പോലീസും, പ്രതിയും തമ്മില്‍ വെടിവെപ്പു നടന്നു. നിസ്സാര പരിക്കേറ്റ പ്രതി പിന്നീട് പോലീസിന് കീഴടങ്ങി. പരിക്കേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി പോലീസിന്റെ കൈയ്യില്‍ നിന്നും തോക്ക് തട്ടിയെടുക്കുന്നതിനുള്ള ശ്രമവും നടത്തിയതായി പോലീസ് അറിയിച്ചു. പ്രതി മയക്കുമരുന്നിനു അടിമയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതിനുശേഷം നടത്തിയ പരിശോധനയില്‍ 40 വയസ്സുള്ള പുരുഷനേയും 33 വയസ്സുള്ള സ്ത്രീയുടെയും, കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ഒരു വീട്ടില്‍ നിന്നും, അതേ സ്ഥലത്തുള്ള മറ്റൊരു വീട്ടില്‍ നിന്നും 62 വയസ്സുള്ള അമ്മൂമ്മയുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്ടെടുക്കുകയായിരുന്നു. 11 വയസ്സുള്ള കുട്ടിക്ക് നിരവധി വെടിയേറ്റിരുന്നു. കുട്ടിയെ റ്റാംമ്പ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചുവരുന്നു. മൂന്നു വയസ്സുള്ള കുട്ടിയെ കൈയ്യിലേന്തിയ മാതാവ് ജീവനു വേണ്ടി കേണപേക്ഷിച്ചുവെങ്കിലും, പ്രതി നിര്‍ദാക്ഷിണ്യം ഇരുവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇറാക്കിലും അഫ്ഗനിസ്ഥാനിലും 2008-2010 കാലഘട്ടത്തില്‍ മറീനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പ്രതി ഷാര്‍പ് ഷൂട്ടറാണെന്നാണ് പോലീസ് പറയുന്നത്.

You might also like