ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു

ജൂലൈ നാലുമുതൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോ. ആർ.കെ ധിമാന്‍റെ നേതൃത്വത്തിൽ പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കല്യാൺ സിങിനെ ചികിത്സിച്ചിരുന്നത്​. കല്യാൺ സിങിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

0

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രാജസ്ഥാൻ മുൻ ഗവർണർ കൂടിയായിരുന്ന കല്യാൺ സിംഗിന് 89 വയസായിരുന്നു. രണ്ടു തവണ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് രാജസ്ഥാനിലെ ഗവർണർ എന്ന നിലയിലും ചുമതലവഹിച്ച പ്രമുഖ ബി.ജെ.പി നേതാവാണ് കല്യാൺ സിംഗ്. അത്രോളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനസംഘത്തിന്റേയും ജനതാപാർട്ടിയുടേയും പിന്നീട് ബി.ജെപിയുടേയും ടിക്കറ്റിൽ കല്യാൺ സിംഗ് തുടർച്ചയായി വിജയിച്ചു.

ജൂലൈ നാലുമുതൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോ. ആർ.കെ ധിമാന്‍റെ നേതൃത്വത്തിൽ പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കല്യാൺ സിങിനെ ചികിത്സിച്ചിരുന്നത്​. കല്യാൺ സിങിനെ കേന്ദ്രമന്ത്രി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രാജസ്ഥാൻ മുൻ ഗവർണർ കൂടിയായിരുന്ന കല്യാൺ സിംഗിന് 89 വയസായിരുന്നുജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

You might also like

-