കള്ളനോട്ടുമായി മുൻപഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റിൽ

ഈസ്റ്റ് കല്ലട പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡൻറും ആണ് കള്ളനോട്ട് കേസിൽ അറസ്റ്റിലായ ക്ലീറ്റസ്.ഇയാൾക്ക് ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനിൽ അടിപിടി, പോലീസിനെ ആക്രമിക്കൽ,പട്ടികജാതി പീഡനം,വീടുകയറി അതിക്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖ ക്ക് നൽകിയിരുന്നത്

0

ആലപ്പുഴ | കള്ളനോട്ടുമായി മുൻപഞ്ചായത്ത് പ്രസിഡന്റും യുവതിയും അറസ്റ്റിൽ. കൊല്ലം കിഴക്കേ കല്ലട കൊടുവിള ഷാജിഭവനത്തില്‍ ക്ലീറ്റസ് (45), താമരക്കുളം പേരൂര്‍കാരാഴ്മ അക്ഷയ് നിവാസില്‍ ലേഖ (38) എന്നിവരാണു പിടിയിലായത്. കിഴക്കേ കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ക്ലീറ്റസ്.ചാരുംമൂട്ടിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ബുധനാഴ്ച സാധനം വാങ്ങാനെത്തിയ ലേഖ നല്‍കിയ 500 രൂപ. എന്നാൽ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ പരിശോധിച്ചപ്പോൾ 500 രൂപയുടെ കൂടുതൽ നോട്ടുകൾ കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ വീടു പരിശോധിച്ചപ്പോഴും നോട്ടുകള്‍ കിട്ടി. നോട്ടുകള്‍ നല്‍കിയത് ക്ലീറ്റസാണെന്ന് ഇവര്‍ പറഞ്ഞു.തുടർന്ന് ക്ലീറ്റസിനെ കിഴക്കേ കല്ലടയുള്ള വീടിനു സമീപത്തുനിന്ന് അറസ്റ്റുചെയ്തു. ഇയാളുടെ പക്കല്‍നിന്ന് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തു.

ഈസ്റ്റ് കല്ലട പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡൻറും ആണ്
കള്ളനോട്ട് കേസിൽ അറസ്റ്റിലായ ക്ലീറ്റസ്.ഇയാൾക്ക് ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനിൽ
അടിപിടി, പോലീസിനെ ആക്രമിക്കൽ,പട്ടികജാതി പീഡനം,വീടുകയറി അതിക്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖ ക്ക് നൽകിയിരുന്നത്.അതെല്ലാം തന്നെ 500 രൂപയുടെ നോട്ടുകൾ ആയിരുന്നു. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂട് ഉള്ള സൂപ്പർമാർക്കറ്റുകൾ,ബേക്കറികൾ,ഫാൻസി സ്റ്റോറുകൾ
തുടങ്ങിയ കടകളിൽ കയറി 500 രൂപയുടെ കള്ളനോട്ട് നൽകി വളരെ ചെറിയ തുകയ്ക്കുള്ള
സാധനങ്ങൾ വാങ്ങിയിരുന്നതായി കടക്കാർ പറഞ്ഞു.ഒറിജിനൽ ഇന്ത്യൻ കറൻസിയിൽ ഉള്ളതുപോലെ എല്ലാവിധ അടയാളങ്ങളുംഉൾപ്പെടുത്തിയാണ്ഈ കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്.സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാകുന്ന തരത്തിലായിരുന്നു നോട്ടുകളുടെ നിർമ്മാണം.ഒരു ദിവസം ഒരു കടയിൽ മാത്രം കയറുകയും അടുത്ത ദിവസങ്ങളിൽ മറ്റ് കടകളിൽ കയറിയും ചെറിയ വിലയ്ക്കുള്ള സാധനങ്ങൾ വാങ്ങുകയായിരുന്നു ലേഖയുടെ രീതി.കടകളിൽ തിരക്കേറിയ സമയത്ത് ലേഖ
കള്ളനോട്ടുമായി സാധനങ്ങൾ വാങ്ങാൻ എത്തും തിരക്കിനിടയിൽ
ജീവനക്കാർ ഇത് പലപ്പോഴും ശ്രദ്ധിക്കാറില്ല. ഈ അവസരം മുതലെടുത്താണ് ലേഖ നോട്ടുകൾ മാറിയിരുന്നത്. ഈ സ്ത്രീയെ ഉപയോഗപ്പെടുത്തി കള്ളനോട്ടുകൾ
മാറ്റിയെടുക്കുക എന്നതായിരുന്നു ക്ളീറ്റസിന്റെ പദ്ധതി നോട്ടുകളുടെ ഉറവിടത്തെപ്പറ്റി പോലീസ് അന്വേഷിക്കുന്നുണ്ട്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘം
സി ഐ ശ്രീജിത്ത്‌ പിഎസ് ഐ നിതീഷ്ജൂനിയർ എസ് ഐ ദീപു പിള്ള
എസ് ഐ രാജീവ്‌എ എസ് ഐ പുഷ്പൻ സി പി ഒ മാരായ ഷാനവാസ്‌, രഞ്ജിത്ത്, വിഷ്ണു എന്നിവർ സംഘത്തിലുണ്ടായിരുന്നു.

You might also like