ബഫര്‍സോണ്‍ കോൺഗ്രസ്സ് പ്രക്ഷോപം രാഷ്ട്രീയ മുതലെടുപ്പിന് വനംമന്ത്രി എ കെ ശശീന്ദ്രൻ

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് പ്രധാന കെട്ടിടങ്ങൾ നിർണയിച്ചത്. ഗ്രൗണ്ട് മാപ്പിങ് നടന്നില്ല. റവന്യൂ രേഖകളെ കാര്യമായി ആശ്രയിക്കാനായില്ല. കൃത്യത ഉറപ്പാക്കാൻ നിയോഗിച്ച വിദഗ്ധസമിതി എന്ത് ചെയ്‌തെന്ന കാര്യത്തിൽ വ്യക്തതയില്ല. പിഴവ് പരിഹരിക്കാൻ സ്ഥലപരിശോധന വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു

0

കോഴിക്കോട് | ബഫര്‍ സോണ്‍ സമരപ്രഖ്യാപനത്തിന് എതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്‍. കര്‍ഷക സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയ ലാഭത്തിന് ശ്രമിക്കുകയാണെന്നും സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ആകാശ സര്‍വേ നടത്തിയതെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ വരുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. ഭൂതല സര്‍വ്വേ നേരത്തെ തീരുമാനിച്ചതാണ്. സ്ഥിതി വിവര കണക്ക് മാത്രമാണ് ഉപഗ്രഹ സര്‍വ്വേ നല്‍കുക. ഉപഗ്രഹ സര്‍വ്വേയില്‍ ചില സ്ഥലങ്ങളില്‍ വ്യാപക പ്രശ്നങ്ങളുണ്ട്. പരാതി കൂടുതലുള്ള സ്ഥലങ്ങളിൽ കമ്മീഷൻ സിറ്റിംഗ് നടത്തും. ആളുകൾക്ക് നേരിട്ട് ആശങ്ക അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

ബഫർ സോണിലെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിൽക്കെ കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം തുടങ്ങാനാണ് കോൺഗ്രസ് നീക്കം. അപാകത ഒഴിവാക്കാൻ നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് നൽകാൻ സംസ്ഥാനം ഉപഗ്രഹ സർവേ റിപ്പോർട്ട് തയാറാക്കി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്മേല്‍ നിര്‍ദ്ദേശങ്ങളോ ഭേദഗതികളോ സമര്‍പ്പിക്കാന്‍ പത്ത് ദിവസമാണ് സമയം അനുവദിച്ചിട്ടുളളത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രമേ റിപ്പോ‍ർട്ടിലുളളു. ജനവാസ മേഖലഖകളിലെ കെട്ടിടങ്ങളുടെയോ സ്ഥാപനങ്ങളുടെയോ കൃത്യമായ വിവരങ്ങളില്ല.

സംസ്ഥാന റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടും, ഭൂപടവും അപൂർണമെന്നാണ് ആക്ഷേപം. വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ചുവെന്ന വനം വകുപ്പ് വാദത്തിൽ ആത്മാർത്ഥതയില്ലെന്നാണ് കർഷക സംഘടനകളുടെ പരാതി.സംസ്ഥാനത്ത് 24 വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിലെ ജനവാസ മേഖലകളാണ് നിർണയിക്കേണ്ടത്. ബഫർ സോൺ നിർണ്ണയത്തിനുള്ള സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം നടപടികൾ ആരംഭിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ഭൂവിനിയോഗം,വീടുകൾ,കൃഷിയിടങ്ങൾ ,കെട്ടിടങ്ങൾ,പൊതു സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി മാർക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീനിധീകരിച്ച ഭൂപടം പലയിടത്തും അപൂർണം. കണ്ണൂർ ജില്ലയിലെ ആറളം,കൊട്ടിയൂർ വന്യജീവിസങ്കേതതങ്ങളുടെ അതിർത്തിയിൽ വരുന്ന സർവ്വെ നമ്പറുകൾ അവ്യക്തം. കോഴിക്കോട് ജില്ലയിലെ മലബാർ വന്യജീവി സങ്കേതത്തിന്റെ 1 കിലോമീറ്റർ പരിധിക്ക് പുറത്തുളള വില്ലേജുകളും പട്ടികയിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിന് സമീപമുളള വില്ലേജാവട്ടെ മാപ്പിൽ ഇടം പിടിച്ചിട്ടില്ല. പെരിനാട് വില്ലേജ് ഏത് പട്ടികയിൽ ഉൾപ്പെടുമെന്നതിൽ വ്യക്തതയില്ല. മാസങ്ങൾ പ്രസിദ്ധീകരിക്കാതെ വച്ച റിപ്പോർട്ടിൽ ആക്ഷേപം അറിയിക്കാനുള്ള അവസാന തീയതി ഈ മാസം 23 ആണ്.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാണ് പ്രധാന കെട്ടിടങ്ങൾ നിർണയിച്ചത്. ഗ്രൗണ്ട് മാപ്പിങ് നടന്നില്ല. റവന്യൂ രേഖകളെ കാര്യമായി ആശ്രയിക്കാനായില്ല. കൃത്യത ഉറപ്പാക്കാൻ നിയോഗിച്ച വിദഗ്ധസമിതി എന്ത് ചെയ്‌തെന്ന കാര്യത്തിൽ വ്യക്തതയില്ല. പിഴവ് പരിഹരിക്കാൻ സ്ഥലപരിശോധന വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെടുന്നു

You might also like

-