കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് കൊള്ളയടിച്ചു താലിബാന്.
വിദേശ എംബസികലും നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണ് താലിബാന് ആദ്യം വ്യക്തമാക്കിയിരുന്നു .എന്നാൽ രാജ്യവ്യാപകമായി വിദേശ സ്ഥാപനലക്ക് നേരെ താലിബാൻ അതിന്റെ പ്രാകൃത ഇടപെടൽ നടത്തുകയാണ്
കാബൂൾ :കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് താലിബാന്. എംബസിയിലെ പുസ്തക ശേഖരങ്ങളും വൈന്‍ ബോട്ടിലുകളും താലിബാന് നശിപ്പിച്ചു. ഇറാനിലെ നോര്‍വേ സ്ഥാനപതി സിഗ്വാല്‍ഡ് ഹേഗാണ് എംബസി താലിബാന് പിടിച്ചെടുത്ത കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.വിദേശ എംബസികലും നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണ് താലിബാന് ആദ്യം വ്യക്തമാക്കിയിരുന്നു .എന്നാൽ രാജ്യവ്യാപകമായി വിദേശ സ്ഥാപനലക്ക് നേരെ താലിബാൻ അതിന്റെ പ്രാകൃത ഇടപെടൽ നടത്തുകയാണ്. അഫഗാനിൽ എല്ലായിടത്തും അരക്ഷിതാവസ്ഥ നിലനിൽക്കുകയാണ് .
അതിനിടെ പഞ്ജ്ഷീര്‍ സിംഹം എന്നറിയപ്പെടുന്ന അഫ്ഗാന് വിമോചന കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ ഇരുപതാം ചരമ വാര്‍ഷിക ദിനത്തില്‍ താലിബാന് അദ്ദേഹത്തിന്റെ ശവകുടീരം നശിപ്പിച്ചു. 1989 ല്‍ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ പോരാളികളില്‍ പ്രധാനിയായിരുന്നു ഷാ മസൂദ്. താലിബാനെതിരേയും അദ്ദേഹം പോരാട്ടം നയിച്ചിരുന്നു. ഷാ മസൂദിന്റെ ശവകുടീരം തകര്‍ത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് കൊള്ളയടിച്ചു താലിബാന്.
താലിബാന്റെ അധിനിവേശം തടുക്കാനാകാതെ തന്റെ സർക്കാർ പെട്ടെന്നുനിലം പതിച്ചതിന്റെ തനിക്ക് വീഴ്ചസംഭവായിച്ചതിൽ കാബൂളിൽ നിന്ന് പലായനം ചെയ്ത മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി ബുധനാഴ്ച ക്ഷമ ചോദിച്ചു,
കഴിഞ്ഞ മാസം താലിബാൻ സൈന്യം നഗരത്തിന്റെ പ്രാന്തപ്രദേശത്ത് എത്തിയപ്പോൾ രാജ്യവിട്ടിരുന്നു ,അതേസമയം താൻ രാജ്യം വിട്ടപ്പോൾ ദശലക്ഷക്കണക്കിന് ഡോളർ കാബൂളിൽ നിന്നും കടത്തികൊണ്ടുപോയന്ന താലിബാൻ ആരോപണം അദ്ദേഹം നിഷേധിച്ചു.