ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റെയ്ഡ് മയകലർന്ന വെളിച്ചെണ്ണ പിടികൂടി
കെ.പി.എന്‍ ശുദ്ധം വെളിച്ചെണ്ണ, ശുദ്ധമായ തനിനാടന്‍ വെളിച്ചെണ്ണ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.നീദു നദീര്‍ ഫയല്‍ ചെയ്ത കേസിലാണ് ആർഡിഒ ഉത്തരവിട്ടത്.
കൊച്ചി: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽപന നടത്തിയ കമ്പനികൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ പിഴ ചുമത്തി. കിഴക്കമ്പലം കൈരളി ഓയില്‍ മില്‍സ് ഉൽപാദിപ്പിച്ച് ചങ്ങമ്പുഴ നഗര്‍ ലിയാ ട്രേഡിംഗ് കമ്പനി വിൽപന നടത്തുന്ന കിച്ചന്‍ ടേസ്റ്റി വെളിച്ചെണ്ണ, കെ.പി.എന്‍ ശുദ്ധം വെളിച്ചെണ്ണ, ശുദ്ധമായ തനിനാടന്‍ വെളിച്ചെണ്ണ എന്നിവയ്ക്കാണ് പിഴ ചുമത്തിയത്.കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.നീദു നദീര്‍ ഫയല്‍ ചെയ്ത കേസിലാണ് ആർഡിഒ ഉത്തരവിട്ടത്.
നിശ്ചിത ഗുണനിലവാരമില്ലാത്ത ടൊമാറ്റോ സോസ് ഉൽപാദിപ്പിച്ച് വിൽപന നടത്തിയതിന് കോലഞ്ചേരി പി.കെ.എം പ്രൈം ഫുഡ്‌സിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. കുന്നത്തുനാട് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എ.ബി.എച്ച് ട്രേഡിങ് കമ്പനി ഉത്പാദിപ്പിക്കുന്ന കേരളീയം കോക്കനട്ട് ഓയിലിനും 3.15 ലക്ഷം രൂപപിഴ ചുമത്തി. പെരുമ്പാവൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ മുരളി എന്‍.പി ഫയൽ ചെയ്ത കേസിലായിരുന്നു ഈ ഉത്തരവ്