വ്യാജ കള്ളുമായിഎസ് എൻ ഡി പി നേതാവും കോഴിക്കോട് യൂണിയൻ ചെയർമാനുമായ അശോകപിടിയില്‍

എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാള്‍ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 744 ലിറ്റര്‍ വ്യാജ കള്ള് പിടിച്ചെടുക്കുകയായിരുന്നു. ഔട്ട് ഹൗസില്‍ നിന്നും 2 ബൊലേറോ ജീപ്പുകളില്‍ നിന്നുമാണ് വ്യാജകള്ള് പിടിച്ചെടുത്തത്.

0

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിൽ 744 ലിറ്റർ വ്യാജ കള്ളുമായി എസ് എൻ ഡി പി നേതാവ് പിടിയില്‍. യോഗം അസിസ്റ്റന്‍റ് സെക്രട്ടറിയും കോഴിക്കോട് യൂണിയൻ ചെയർമാനുമായ അശോകനെയാണ് എക്സൈസ് സംഘം പിടികൂടിയത്. അശോകന്‍റെ കാരന്തൂർ കൊളായിത്താഴത്തെ വീടിനോട് ചേര്‍ന്നുള്ള ഷെഡിലായിരുന്നു വ്യാജക്കള്ള് നിര്‍മാണം. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാള്‍ ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ഇതേത്തുടർന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 744 ലിറ്റര്‍ വ്യാജ കള്ള് പിടിച്ചെടുക്കുകയായിരുന്നു. ഔട്ട് ഹൗസില്‍ നിന്നും 2 ബൊലേറോ ജീപ്പുകളില്‍ നിന്നുമാണ് വ്യാജകള്ള് പിടിച്ചെടുത്തത്. കള്ളുണ്ടാക്കാന്‍ സംഭരിച്ച 300 ലിറ്റർ പഞ്ചസാര ലായനിയും 10 കിലോ പഞ്ചസാരയും കണ്ടെടുത്തു. ഇതാദ്യമായാണ് ഇത്രയധികം വ്യാജകള്ള് ജില്ലയിൽ നിന്നും പിടിച്ചെടുക്കുന്നത്.

എസ് എൻ ഡി പി സംസ്ഥാന അസി. സെക്രട്ടറി കൂടിയായ അശോകന് നേരത്തെ കോഴിക്കോട് റേഞ്ചില്‍ രണ്ട് വര്‍ഷം മുന്‍പ്കള്ളുഷാപ്പുകൾക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. അതേസമയം ഇപ്പോൾ വ്യാജമായി നിര്‍മ്മിച്ച കള്ള് വില്‍പന നടത്തിയിരുന്നത് ആർക്കൊക്കെ എന്നകാര്യം ഉദ്യോഗസ്ഥർ പരിശോധിച്ചുവരിയ്ക്കയാണ് . കള്ള് നിർമ്മാണത്തിൽ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന വിവരവും എക്സൈസ് സംഘം ലഭിച്ചിട്ടുണ്ട്

എക്സൈസ് കോഴിക്കോട് സർക്കിൾ, കുന്ദമംഗലം റേഞ്ച്, ഐ ബി എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. അസിസ്റ്റൻസ് എക്സൈസ് കമ്മീഷണർ ബാലചന്ദ്രൻ, ഇൻറലിജൻസ് ഇൻസ്പക്ടർ സുധാകരൻ.കെ, സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ ഗിരീഷ്, കുന്ദമംഗലം റേഞ്ച് അസി.എക്സൈസ് ഇൻസ്പക്ടർ ഹരീഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, അബ്ദുൾ ഗഫൂർ, പ്രജിത്ത്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു

You might also like

-