ഐ.ഐ.ടിയിൽ ആത്മഹത്യഫാത്തിമയുടെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടു

നീതിപൂർവമായ അന്വേഷണം ഉറപ്പു നൽകിയിട്ടുണ്ട്. വളരെ വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇരുവരും അറിയിച്ചുവെന്നും ലത്തീഫ് പറഞ്ഞു. ഇന്നലെ കേസ് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കുന്നത് തുടരുന്നുണ്ട്. എന്നാൽ ഇനിയും അധ്യാപകർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് നിലപാട്

0

ചെന്നൈ: ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥി ഫാത്തിമയുടെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവരെ കണ്ടു. ഐ.ഐ.ടിയും പൊലീസും തമ്മില്‍ ഒത്തുകളിച്ചുവെന്നും ഫാത്തിമയുടെ മുറി സീല്‍ ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.കേസിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്ന് ഇരുവരും ഉറപ്പ് നൽകിയതായി ബന്ധുക്കൾ അറിയിച്ചുഡി.ജി.പി ജെ.കെ തൃപാഠിയെയാണ് ബന്ധുക്കൾ ആദ്യം കണ്ടത്. പിന്നീട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായും കൂടിക്കാഴ്ച നടത്തി. നിലവിലെ അന്വേഷണം തൃപ്തികരമാണ്. എന്നാൽ ആദ്യഘട്ടത്തിൽ പൊലിസും ഐ.ഐ.ടി അധികൃതരും ഒത്തുകളിച്ചു. ഫാത്തിമയെ കൊലപ്പെടുത്തിയതാണോ ആത്മഹത്യയാണോ എന്നത് പുറത്തുവരണമെന്ന് പിതാവ് ലത്തീഫ് പറഞ്ഞു.

നീതിപൂർവമായ അന്വേഷണം ഉറപ്പു നൽകിയിട്ടുണ്ട്. വളരെ വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇരുവരും അറിയിച്ചുവെന്നും ലത്തീഫ് പറഞ്ഞു. ഇന്നലെ കേസ് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കുന്നത് തുടരുന്നുണ്ട്. എന്നാൽ ഇനിയും അധ്യാപകർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് നിലപാട്.അതിനിടെ, ഫാത്തിമയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടരുകയാണ്. ഡി.എം.കെ, എൻ.എസ്.യു എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് ഐ.ഐ.ടിയ്ക്ക് മുമ്പിൽ സമരം നടത്തി. കേരള സർക്കാറും കൃത്യമായി വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. മന്ത്രി കെ.ടി.ജലീൽ ഫാത്തിമയുടെ വീട് സന്ദർശിച്ചു.

അധ്യാപകനായ സുദർശൻ പത്മനാഭനാണ് ഫാത്തിമയുടെ മരണത്തിന് ഉത്തരവാദിയെന്നും ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം നൗഷാദ് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് ചെന്നൈ സിറ്റി പൊലിസ് കമ്മീഷണർ, ഡി.ജി.പി ബഹ്റയ്ക്ക് ഉറപ്പു നൽകിയതായി മന്ത്രി ജി.സുധാകരൻ സഭയിൽ അറിയിച്ചു

19 വയസുള്ള ഫാത്തിമയെ ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ജൂലൈയിൽ അഡ്മിഷൻ എടുത്ത ഫാത്തിമയാണ് നവംബർ ഒമ്പതിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്‍റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിലുള്ള വിഷമമാണ് ഫാത്തിമ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ് ഐ ആറിൽ ചേർക്കാൻ പൊലീസ് തയ്യാറായതുമില്ല.

You might also like

-