മറയൂർ ചന്ദന റിസേർവ്വിൽ മാനുകൾക്ക് അജ്ഞാത രോഗം വളർത്തു മൃഗങ്ങളിക്ക് പടരുമോ ?

മറയൂർ വനമേഖലയിൽഎം തൊട്ടു ചേർന്നുള്ള ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലും സമാനരോഗം മനുകളിൽ കണ്ടതായി കാട്ടിൽ ജോലി ചെയ്യുന്ന വനം വകുപ്പ് വാച്ചർമാർ പറയുന്നു ഏകദേശം രണ്ടുമാസത്തിലധികമായി നിരവധി മാനുകളിൽ രോഗബാധ കടുത്തിയെങ്കിലും രോഗം ഏതെന്നു കണ്ടെത്താനോ പ്രതിവിധി നിശ്ചയിക്കാനോ വനം വകുപ്പിന് സാധിച്ചിട്ടില്ല .

0

മറയൂർ : മറയൂരിൽ ചന്ദന കാടുകളിൽ മാനുകൾക്ക്(മ്ലാവ് ) അജ്ഞാത രോഗബാധ മാനുകളുടെ രോമം കൊഴിഞ്ഞു ചർമ്മം വിണ്ടുകീറി വൃണം രൂപപെടുന്നതാണ് രോഗം ലക്ഷണം രോഗം പിടിപെടുന്ന മാനുകൾതീറ്റിയെടുക്കാതെ പെട്ടന്ന്അവശതയിൽ എത്തുകയും പൊടുന്നനെ മരണ പെടുന്നത്തുമാണ്, ഇത്തരത്തിൽ നിരവധി മാനുകളെയാണ് രോഗം പിടിപെട്ട നിലയിൽ മറയൂരിൽ ചന്ദന മരിയൂരിലെ ചന്ദന റിസർവ്വിൽ കണ്ടെത്തിയിട്ടുള്ളത് . രോഗ ബാധ എന്തെന്ന് ഇതുവരെ വ്യ്കതമായിട്ടില്ല . പ്രദേശത്തെ വളർത്തു നായ്ക്കളിലും സമാന രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട് , മറയൂർ വനമേഖലയോട് തൊട്ടു ചേർന്നുള്ള ചിന്നാർ വൈൽഡ് ലൈഫ് സാങ്ച്വറിയിലും സമാനരോഗം മനുകളിൽ കണ്ടതായി കാട്ടിൽ ജോലി ചെയ്യുന്ന വനം വകുപ്പ് വാച്ചർമാർ പറയുന്നു ഏകദേശം രണ്ടുമാസത്തിലധികമായി നിരവധി മാനുകളിൽ രോഗബാധ കണ്ടെത്തിയെങ്കിലും രോഗം ഏതെന്നു കണ്ടെത്താനോ പ്രതിവിധി നിശ്ചയിക്കാനോ വനം വകുപ്പിന് സാധിച്ചിട്ടില്ല .

മറയൂർ മേഖല കാലി കൃഷികൊണ്ട് സമ്പന്നമാണ് എല്ലാവീടുളിലും നിരവധി ആടുമാടുകൾ ഉണ്ടെങ്കിലും ഈ പ്രദേശത്തു മൃഗ സംരക്ഷത്തിന് വെറ്റനറി ഡോക്ടർമാർ ഇല്ലാത്തതു കർഷകർക്ക് വലിയ പ്രതിസന്ധിയായി നില നിൽക്കുമ്പോഴാണ് മറയൂരിലെ കാടുകളിൽ മാനുകൾക്ക് അജ്ഞാത രോഗം പിടിപെട്ടിട്ടുള്ളത് . മാനുകളിൽ പിടിപെട്ടിട്ടുള്ള രോഗം വളർത്തു മൃഗങ്ങളിലേക്ക് പടരുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ് .

മാനുകളിൽ രോമം കൊഴിഞ്ഞു വൃണം പിടിപെടുന്ന രോഗം ഫങ്കസ് ബാധ മൂലവും ബാക്‌ടീരിയ മൂലവും ഉണ്ടാകുമെന്നാണ് വിദഗദ്ധർ പറയുന്നത് . ഫങ്കസ് മൂലമുള്ള രോഗബാധയെങ്കിൽ അത് പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കുടുതലും അപകടകരവുമാണെന്ന് വെറ്റനറി ഡോക്ട്ടർമാർ പറയുന്നു രോഗം  രോഗബാധ ഏതെന്നു സ്ഥിതികരിച്ചാൽ മാത്രമേ ഫലപ്രദമായ ചികിത്സ നിശ്ചയിക്കാനാകു. ഇതിനു രോഗം പിടിപെട്ട മാനുകളുടെ ചർമ്മത്തിന്റെ സാമ്പിൾ ശേഖരിച്ചു പരിശോധനകൾക്ക് വിധേയമാക്കണം . വന്യമൃഗങ്ങളിൽ ആണ് രോഗം പിടിപെട്ടിരിക്കുന്നതിനാൽ ഇവയെ നിരീക്ഷിച്ചു ചെകിത്സ ലഭ്യമാകുന്നത് വളരെ പ്രയാസകരവുമാണ് . മറയൂരിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെറ്റനറി ഡോക്ട്ടർ ഉണ്ടെങ്കിലും വളരെ നാളുകളായി ഡോക്റ്ററുടെ സേവനം എവിടെ ലഭ്യമല്ലാത് രോഗം പടരാൻ ഈടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത് .

അതേസമയം രോഗം പിടിപെട്ടു അവശനിലയിൽ റോഡരികിൽ കണ്ട മാനിനെ (സാംബാർ ഡീർ മ്ലാവ്) വനപാലകർ പിടികൂടി മറയൂർ വനംവകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ച് പരിശോധന നടത്തിവരുകയാണ് .മറയൂർ ചിന്നാർ റോഡിൽ കരിമുട്ടിയിൽ ഇന്നലെ രാവിലെ മുതൽ കണ്ട അഞ്ചു വയസ്സ് പ്രായമുള്ള മ്ലാവ് രോമം കൊഴിഞ്ഞു കഴുത്തിൽ വൃണം പിടിപെട്ട അവശനിലയിൽ കണ്ടെത്തിയത് . തികച്ചു അവശനിലയിൽ കണ്ടെത്തിയ മ്ലവ് എണ്ണത്തിൽപെട്ട മാനിനെ വനപാലകർ നിരീക്ഷിച്ചു വരുകയാണ്

You might also like

-