പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍

12%, 18%, 28% ജിഎസ്ടി നിരക്കുള്ള ഉല്‍പന്നങ്ങള്‍ക്കാണ് 1% സെസ് പ്രളയ സെസ് ഏർപ്പെടുത്തുന്നത്. ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ യാത്ര, ബസ് യാത്ര എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ക്കും 1% സെസുണ്ട്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.

0

തിരുവനന്തപുരം: രണ്ടു തവണ മാറ്റി വച്ച പ്രളയ സെസ് ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരും. പ്രളയ സെസിന് തടസമായിരുന്ന ജി.എസ്.ടി ചട്ടങ്ങളിലെ 32എ കേന്ദ്ര സര്‍ക്കാര്‍ ഭേഗതി ചെയ്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചു. കേന്ദ്ര ഭേദഗതിക്ക് അനുസൃതമായി സംസ്ഥാന ജി.എസ്.ടിയിലും മാറ്റം വരുത്തും.

ഉല്‍പന്നത്തിന്റെ അടിസ്ഥാന വിലയെന്നാല്‍ സെസ് അടക്കമുള്ള തുകയാണെന്നായിരുന്നു കേന്ദ്രചട്ടത്തിലെ വ്യവസ്ഥ. അതിനാല്‍ സെസിനും നികുതി ചുമത്തേണ്ട അവസ്ഥയായിരുന്നു. ഇതൊഴിവാക്കാന്‍ വിലയില്‍ നിന്നു സെസിനെ വേര്‍പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. 12%, 18%, 28% ജിഎസ്ടി നിരക്കുള്ള ഉല്‍പന്നങ്ങള്‍ക്കാണ് 1% സെസ് പ്രളയ സെസ് ഏർപ്പെടുത്തുന്നത്. ഹോട്ടല്‍ ഭക്ഷണം, ട്രെയിന്‍ യാത്ര, ബസ് യാത്ര എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ക്കും 1% സെസുണ്ട്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണു സെസ്.

ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താനാണ് ജിഎസ്ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കിയത്. ഇതിലൂടെ ഒരു വര്‍ഷം 500 കോടി രൂപ കിട്ടുമെന്നാണ് പ്രതീക്ഷ. രണ്ട് വര്‍ഷം കൊണ്ട് മൊത്തം 1000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്.

You might also like

-