കണ്ണൂരിൽ മഴ ശക്തമാകുന്നു:പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

പത്തനംതിട്ടയിൽ മഴ കനക്കുകയാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അഴുതയിൽ മുഴിക്കൽ ചപ്പാത്ത് മുങ്ങി.

0

കണ്ണൂരിൽ മഴ ശക്തമാകുന്നു. തുടർച്ചയായി പെയ്ത മഴയിൽ യൂണിവേഴ്‌സിറ്റി പരിസരത്ത് വെള്ളം കയറി. പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കണ്ണൂരിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പത്തനംതിട്ടയിൽ മഴ കനക്കുകയാണ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അഴുതയിൽ മുഴിക്കൽ ചപ്പാത്ത് മുങ്ങി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പമ്പയിൽ കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിരിക്കുകയാണ്.

മഴ ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ കല്ലാർകുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. 60 ക്യുമെക്‌സ് വെള്ളം തുറന്നു വിടുന്നത്. മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

റെഡ് അലേർട്ട് പ്രഖ്യാപിച്ച് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 2 ദിവസം വിവിധ ഇടങ്ങളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്തു ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കി വാഗമണ്ണിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
സംസ്ഥാനത്ത് പലയിടങ്ങളിലും വെള്ളകെട്ടുകൾ രൂപപ്പെട്ടു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും മാലെദ്വീപ് ഭാഗങ്ങളിലും മൽസ്യബന്ധനത്തിനു പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് നിർദ്ദേശം നൽകി. ശബരിമലയിലും കനത്ത മഴയാണ് തുടരുന്നത് .

കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകി.

You might also like

-