കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സുപ്രിം കോടതിയെ സമീപിച്ചു.

കര്‍ണാടക ഗവര്‍ണറെയും ബി.ജെ.പിയെയും നിയമസഭയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണറുടെ രണ്ടാമത്തെ 'പ്രണയലേഖനവും' ലഭിച്ചെന്ന് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

0

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സുപ്രിം കോടതിയെ സമീപിച്ചു. വിമതരെ സഭയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യമുന്നയിച്ചാണ് കുമാരസ്വാമി സുപ്രിം കോടതിയെ സമീപിച്ചത്.

അതേസമയം കര്‍ണാടക ഗവര്‍ണറെയും ബി.ജെ.പിയെയും നിയമസഭയില്‍ അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണറുടെ രണ്ടാമത്തെ ‘പ്രണയലേഖനവും’ ലഭിച്ചെന്ന് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് കുതിരക്കച്ചവടം നടക്കുന്നുവെന്ന വാര്‍ത്തകള്‍ ഗവര്‍ണര്‍ ശ്രദ്ധിക്കുന്നില്ലേ എന്നുമുള്ള ചോദ്യങ്ങളും അദ്ദഹം ഉന്നയിച്ചു. യെദ്യൂരപ്പയുടെ സഹായി വിമതര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഉയര്‍ത്തിയാണ് കുമാരസ്വാമിയുടെ ചോദ്യം. വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന കാര്യം സ്പീക്കര്‍ക്ക് വിടുന്നുവെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

You might also like

-