തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

2008ലാണ് തലശേരിയിലെ വീട്ടില്‍ വച്ച് കെ.വി.സുരേന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകരായ ഏഴു പേരാണ് കൊല്ലപ്പെട്ടത്.

0

തലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയടക്കാനും ഉത്തരവ്. തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

തിരുവങ്ങാട് സ്വദേശികളായ എം.അഖിലേഷ്, എം.ലിജേഷ്, എം.കലേഷ്, കെ.വിനീഷ്, പി.കെ.ഷൈജേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തില്‍ രണ്ടും ഏഴും പ്രതികളായ കെ.വിജേഷ്, സി.ഷബിന്‍ എന്നിവരെ വെറുതെ വിട്ടു.

2008ലാണ് തലശേരിയിലെ വീട്ടില്‍ വച്ച് കെ.വി.സുരേന്ദ്രനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന സംഘര്‍ഷങ്ങളില്‍ ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകരായ ഏഴു പേരാണ് കൊല്ലപ്പെട്ടത്.

You might also like

-