മരട് ഫ്‌ളാറ്റ് പൊളിക്കൽ ഉത്തരവ്; രണ്ടാമത്തെ റിട്ട് ഹർജിയും സുപ്രീംകോടതി തള്ളി

മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹരജിയാണ് സുപ്രിം കോടതി തള്ളിയത്.

0

മരടിലെ അനധികൃത ഫ്ലാറ്റ് പൊളിക്കുന്നത് തടയണമെന്ന താമസക്കാരുടെ അവസാന ഹരജിയും തള്ളി. പഴയ ഉത്തരവില്‍ എല്ലാം വ്യക്തമെന്ന് കോടതി പറഞ്ഞു.

മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടാമത്തെ റിട്ട് ഹരജിയാണ് സുപ്രിം കോടതി തള്ളിയത്. തീരദേശ നിയമം ലംഘിച്ച ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നില്ലെങ്കില്‍ കോടതി അലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും കോടതി വ്യക്തമാക്കി.

You might also like

-