എല്‍ദോ എബ്രഹാം എം.എല്‍.എയെ കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചു.

എം.എല്‍.എയെ അടക്കം തല്ലിചതച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് സി.പി.ഐ ജില്ലാനേതൃത്വം. കാനത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ജില്ലാ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നത്.

0

പരിക്കേറ്റ എല്‍ദോ എബ്രഹാം എം.എല്‍.എയെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചു. പൊലീസ് അതിക്രമത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് എല്‍ദോ എബ്രഹാം കാനവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം പറഞ്ഞു.

എന്താണ് നടന്നതെന്ന് കൃത്യമായി കാനത്തിനറിയാം. കൂടുതല്‍ പ്രതികരണം കലക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷമെന്നും എല്‍ദോ പറഞ്ഞു. അതിനിടെ സി.പി.ഐ ഐ.ജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിചാര്‍ജിന്റെ പശ്ചാത്തലത്തില്‍ തുടര്‍സമരപരിപാടികള്‍ ആലോചിക്കാന്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തുടങ്ങി.

എം.എല്‍.എയെ അടക്കം തല്ലിചതച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് സി.പി.ഐ ജില്ലാനേതൃത്വം. കാനത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ജില്ലാ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നത്. കാനത്തിന്റെ നിലപാട് കാരണം മൂവാറ്റുപുഴ എം.എല്‍.എക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത സ്ഥിതിയാണ്. പാര്‍ട്ടി നിലപാടിനെയാണ് കാനം തള്ളിപ്പറഞ്ഞത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥക്ക് ആളെകിട്ടില്ലെന്നും എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു.

You might also like

-