മഞ്ഞപ്പടയ്ക്കും ലക്‌ഷ്യം തെറ്റി സ്വി​സ് കുതിരകൾ ഇടംവലംതിരിക്കാൻ അവസരം നൽകാതെ പ്രധിരോധിച്ചു 1-1 ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ സമനിലയിൽ തളച്ചു

ഇ​രു​പ​താം മി​നി​റ്റി​ൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യി​ലൂ​ടെ ബ്ര​സീ​ലാ​ണ് ആ​ദ്യം മു​ന്നി​ൽ ക​യ​റി​യ​ത്. ബോ​ക്സി​ന് മു​ന്നി​ൽ ല​ഭി​ച്ച പ​ന്ത് കു​ടീ​ഞ്ഞോ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​താം മി​നി​റ്റി​ല്‍ സ്റ്റീ​വ​ന്‍ സൂ​ബ​ർ‌ സ്വി​സ് ടീ​മി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. ജെ

0


റോ​സ്റ്റോ​വ്: സ്വി​സ് പ​ട​യു​ടെ പ്ര​തി​രോ​ധ​പൂ​ട്ടി​ൽ‌ കു​രു​ങ്ങി ബ്ര​സീ​ലി​ന്‍റെ വി​ജ​യ​സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ നെ​യ്മ​റെ​യും സം​ഘ​ത്തെ​യും സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് പ്ര​തി​രോ​ധ​ക്കോ​ട്ട കെ​ട്ടി സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി.

ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​രു​പ​താം മി​നി​റ്റി​ൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യി​ലൂ​ടെ ബ്ര​സീ​ലാ​ണ് ആ​ദ്യം മു​ന്നി​ൽ ക​യ​റി​യ​ത്. ബോ​ക്സി​ന് മു​ന്നി​ൽ ല​ഭി​ച്ച പ​ന്ത് കു​ടീ​ഞ്ഞോ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. അ​മ്പ​താം മി​നി​റ്റി​ല്‍ സ്റ്റീ​വ​ന്‍ സൂ​ബ​ർ‌ സ്വി​സ് ടീ​മി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. ജെ​ർ​ദ​ൻ ഷ​കീ​രി എ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്ന് ഉ​ജ്വ​ല ഹെ​ഡ​റി​ലൂ​ടെ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചാ​ണ് സൂ​ബ​ർ സ​മ​നി​ല സ​മ്മാ​നി​ച്ച​ത്.

സൂ​പ്പ​ർ താ​രം നെ​യ്മ​റെ ഇ​ടം​വ​ലം പൂ​ട്ടി​യാ​ണ് സ്വി​സ് പ​ട പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​ത്. നെ​യ്മ​ർ​ക്കൊ​പ്പം കു​ടി​ഞ്ഞോ​യും ഗ​ബ്രി​യേ​ൽ ജീ​ന​സു​മെ​ല്ലാം സ്വി​സി​ന്‍റെ കൈ​ക്ക​രു​ത്തി​ന്‍റെ ഇ​ര​ക​ളാ​യി. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ത്തി​ലെ അ​വ​സാ​ന പ​ഴു​തും അ​ട​ച്ച് ക​ളി​ച്ച സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ് ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു.

ഗ്രൂ​പ്പ് ഇ​യി​ൽ സെ​ർ​ബി​യ മൂ​ന്നു പോ​യി​ന്‍റു​മായി ഒ​ന്നാ​മ​താ​ണ്. ബ്ര​സീ​ലും സ്വി​റ്റ്സ​ർ​ല​ൻ​ഡും ഒ​രോ പോ​യി​ന്‍റും വീ​തം നേ​ടി തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്

You might also like

-