കളിക്കളത്തിൽ മിന്നൽ പിണർ തീർത്ത് ആഫ്രിക്കാൻ കുതിപ്പ് ഐസ് ലന്‍ഡിനെ തോൽപ്പിച്ച് നൈജീരിയ
ഈഗിള്‍സ് കന്നിക്കാരായ ഐസ്‌ലന്‍ഡിനെ മറികടന്നത്അര്‍ജന്‍റീനയെ വിറപ്പിച്ചെത്തിയ ഐസ്ലന്‍ഡിന്‍റെ പോരാട്ട വീര്യം നൈജീരിയക്ക് മുന്നില്‍ ഐസ് പോലെ ഉരുകിയൊലിച്ചു
മോസ്‌കോ: ഗ്രൂപ്പ് ഡിയിലെ രണ്ടാംഘട്ട മത്സരത്തില്‍ ഐസ് ലന്‍ഡിനെതിരെ ആഫിക്കന്‍ കരുത്തരായ നൈജീരിയയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സൂപ്പര്‍ ഈഗിള്‍സ് കന്നിക്കാരായ ഐസ്‌ലന്‍ഡിനെ മറികടന്നത്അര്‍ജന്‍റീനയെ വിറപ്പിച്ചെത്തിയ ഐസ്ലന്‍ഡിന്‍റെ പോരാട്ട വീര്യം നൈജീരിയക്ക് മുന്നില്‍ ഐസ് പോലെ ഉരുകിയൊലിച്ചു
പോകുന്നതാണ് ഫുടബോൾ ലോഖഹം കണ്ടത് . പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം കണ്ടെത്തിയ ഐസ് ലന്‍ഡിന് രണ്ട് ഗോളുകള്‍ക്ക് മുക്കി നൈജിരിയ പ്രതീക്ഷകള്‍ നിലനിര്‍ത്തി.
മിന്നല്‍ പോലുള്ള വേഗക്കളി പുറത്തെടുത്ത നൈജീരിയക്ക് മുന്നില്‍ ഐസ് ലന്‍ഡ പ്രതിരോധത്തിന് കാലിടറുകയായിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് രണ്ട് ഗോളുകളും വീണത്. ഇരട്ട ഗോളുകളുമായി അഹമ്മദ് മൂസയാണ് ഐസ്ലന്‍ഡിന്‍രെ സ്വപ്നങ്ങള്‍ക്ക് മേല്‍ തീ കോരിയിട്ടത്. നാല്‍പ്പത്തിയൊന്‍പതാം മിനിറ്റിലാണ് ആഫ്രിക്കന്‍ സംഘത്തിന്‍രെ ആദ്യ ഗോള്‍ പിറന്നത്.
വലത് വിംഗിലൂടെ കുതിച്ചെത്തിയ വിക്ടര്‍ മോസസിന്‍റെ പാസ് ബോക്സില്‍ വച്ച് പിടിച്ചെടുത്ത മൂസയുടെ ഹാഫ് വോളി മിന്നല്‍ പോലെ ഐസലന്‍ഡ് വല ചലിപ്പിച്ചു. ഗോള്‍ വീണതോടെ കളിയിലേക്ക് തിരികെ വരാന്‍ ഐസ്ലന്‍ഡ് ശ്രമിച്ചെങ്കിലും ആഫ്രിക്കന്‍ ഡിഫന്‍സ് തുറക്കാനായില്ല. എഴുപത്തിയഞ്ചാം മിനുട്ടില്‍ സുന്ദരമായോരു ഗോളിലൂടെ മൂസ നൈജീരിയയുടെ ലീഡുയര്‍ത്തി.പന്ത് കൈയടക്കം വെക്കുന്നതിലും പാസ് കൃത്യതയിലും ആദ്യ പകുതിയില്‍ നൈജീരിയ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ കണ്ടെത്താനായിരുന്നില്ല
ഐസ് ലന്‍ഡ് പ്രതിരോധത്തേയും, ഗോല്‍ കീപ്പര്‍ ഹാല്‍ഡേഴസമെയും കബളിപ്പിച്ച് ഓട്ടത്തിനിടയിലാണ് മൂസ വലയിലേക്ക് വെടിയുണ്ട പറത്തിയത്. ഗോള്‍ വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ കളിയിലേക്ക് തിരികെ എത്താന്‍ ഐസ്ലന്‍ഡിന് അവസരം കിട്ടിയതാണ് വാറിന്‍രെ സഹായത്തോടെ കിട്ടിയ പെനാല്‍റ്റി സിഗുറോസണ്‍ പുറത്തേക്കടിക്കുകയായിരുന്നു.
നൈജീരിയ ജയിക്കുമ്പോള്‍ അവരേക്കാളും സന്തോഷം സത്യത്തില്‍ അര്‍ജന്‍റീനന്‍ ആരാധകര്‍ക്കാണ് . ഐസ്ലന്‍ഡ് തോറ്റതോടെ അവസാന കളിയില്‍ ജയിച്ചാല്‍ അര്‍ജന്‍റീനക്കും പ്രതീക്ഷക്ക് വകയായി. അതെ അങ്ങനെ മൂസ അര്‍ജന്‍റീനക്കാരുടെ ഐശ്വര്യം.അതേസമയം നൈജീരിയയുടെ ജയം അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകളെ സജീവമാക്കി. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അര്‍ജന്റീനയ്ക്കും ഐസ്‌ലന്‍ഡിനും ഒരു പോയിന്റ് മാത്രമാണുള്ളത്. ഐസ്‌ലന്‍ഡിനെ തോല്‍പ്പിച്ചതോടെ മൂന്ന് പോയിന്റോടെ നൈജീരിയ ഗ്രൂപ്പില്‍ രണ്ടാമതെത്തി.
ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ ഇതോടെ നിര്‍ണായകമായി. അവസാനമത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനക്ക് മുന്നേറാം. ഇതിനൊപ്പം ക്രൊയേഷ്യ ഐസ്‌ലന്‍ഡിനെ തോല്‍പ്പിക്കുകയോ സമനിലയാവുകയോ വേണം