കൽപന്തിൽ ഏഷ്യൻ കരുത്തുകാട്ടി .. ജപ്പാൻ കൊളംബിയയെ തറപറ്റിച്ചു

0

മോസ്കൊ :ഗ്രൂപ്പ് എച്ചില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ കരുത്തരായ കൊളംബിയയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ തകര്‍പ്പന്‍ ജയം. ജപ്പാന് വേണ്ടി കാഗാവ, ഒസാകോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കൊളംബിയക്ക് വേണ്ടി സ്‌കോര്‍ ചെയ്തത് ക്വയിന്ററോ ആണ്. ജപ്പാനാണ് ഗോളിന് തുടക്കമിട്ടത്.

കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയാണ് കൊളംബിയക്ക് തിരിച്ചടിയായത്. അതിന് കിട്ടിയ പെനാല്‍റ്റി ജപ്പാന്‍ താരം ഷിന്‍ജി കവാഗ വലയിലെത്തിക്കുകയും ചെയ്തു. നെറ്റിലേയ്ക്ക് നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് സാഞ്ചസ് കൈ കൊണ്ട് തട്ടിയതിനാണ് ചുവപ്പ് കാര്‍ഡും പെനാല്‍റ്റിയും വിധിച്ചത്. ഡൈവ് ചെയ്ത ഗോളിയുടെ എതിര്‍ദിശയിലേയ്ക്ക് അനായാസമായാണ് കഗാവ പന്ത് തട്ടിയിട്ടത്.

fifa cup

എന്നാല്‍ 39ാം മിനുറ്റില്‍ ക്വയിന്ററോയിലൂടെ കൊളംബിയ ഒപ്പമെത്തി. 73ാം മിനുറ്റില്‍ ഒസാകോ ലീഡ് നേടിക്കൊടുത്ത് ജപ്പാനെ മുന്നിലെത്തിച്ചു.

You might also like

-