ഫാത്തിമ ലത്തീഫിന്റെ മരണം ലോക്സഭയില്‍ ഉന്നയിച്ച് എന്‍കെ പ്രേമചന്ദ്രനും .കുഞ്ഞാലികുട്ടിയും

മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ടന്നും കുഞ്ഞാലിക്കുട്ടി നോട്ടീസിൽ പറയുന്നു. ഇതാദ്യമായല്ല ഐഐടിയിൽ വിദ്യാർത്ഥികൾ മരണപ്പെടുന്നത്.

0

ന്യൂഡൽഹി: ചെന്നൈ ഐഐടിയിൽ ഒന്നാം വർഷ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ദുരൂഹ സാഹചര്യത്തിൽ മരണപെട്ട സംഭവം ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പികെ.കുഞ്ഞാലികുട്ടി നോട്ടീസ് നൽകി. വിഷയം അതീവ ഗൗരവമുള്ളതാണന്നും വിദ്യാർത്ഥിനി തന്റെ ആത്മഹത്യ കുറിപ്പിൽ അധ്യാപകനാണ് തന്റെ മരണത്തിനുത്തരവാദിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ടന്നും കുഞ്ഞാലിക്കുട്ടി നോട്ടീസിൽ പറയുന്നു.

ഇതാദ്യമായല്ല ഐഐടിയിൽ വിദ്യാർത്ഥികൾ മരണപ്പെടുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ അഞ്ച് വിദ്യാർത്ഥികൾ ഐഐടിയിൽ വെത്യസ്ഥ സാഹചര്യങ്ങളിൽ മരണപെട്ടിട്ടുണ്ട്
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കുറ്റക്കാരാവരെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സഭയില്‍ ഉന്നയിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിക്ക് പിന്തുണയുമായി തൂത്തുക്കുടി എം.പി കനിമൊഴിയും വിഷയം സഭയില്‍ ഉന്നയിച്ചു.ചെന്നൈ ഐഐടിയിലെ സംഭവം ഉന്നതവിദ്യാഭ്യാസ രംഗത്തിനാകെ കളങ്കം ചാര്‍ത്തുന്നതാണെന്ന് ഡിഎംകെ അംഗം കനിമൊഴി കുറ്റപ്പെടുത്തി. വിഷയത്തില്‍ കുറ്റവാളികള്‍ക്കെതിരെ അടിയന്തരമായി നടപടി ഉറപ്പാക്കണം അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ നടപടിയെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രതികരിച്ചു.

 

You might also like

-