വാളയാർ പീഡനക്കേസിൽ പ്രതികളെ സഹായിച്ച സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിനെ പുറത്താക്കിക്കൊണ്ടുളള ഉത്തരവിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പുവച്ചു.

0

തിരുവനതപുരം :വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ പുറത്താക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വാളയാർ കേസിൽ സർക്കാർ ഇടപെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിനെ പുറത്താക്കിക്കൊണ്ടുളള ഉത്തരവിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പുവച്ചു.

വാളയാർ കേസിൽ തെളിവുകളുടെ അഭാവത്തിലാണ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത്. പാലക്കാട് പോക്‌സോ കോടതിയുടേതായിരുന്നു നടപടി. സംഭവത്തിൽ പ്രോസിക്യൂഷനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. ഇത് കണക്കിലെടുത്താണ് നടപടി. അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു

You might also like

-