ഫാത്തിമയുടെ മരണം;ആഭ്യന്തര അന്വേഷണ സമിതി രൂപികരിക്കും വിദ്യാർഥികളുടെ നിരാഹാരസമരം അവസാനിപ്പിച്ചു
മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന് ഐ.ഐ.ടി ഡീൻ അറിയിച്ചു.
ചെന്നൈ :മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മദ്രാസ് ഐ.ഐ.ടി വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കാമെന്ന ഉറപ്പിലാണ് നിരാഹാരം അവസാനിപ്പിച്ചത്. ചർച്ചക്ക് തയ്യാറാണെന്ന് ഐ.ഐ.ടി ഡീൻ അറിയിച്ചു.
ഡയറക്ടർ തിരിച്ചുവന്നാൽ ഉടൻ ആഭ്യന്തര അന്വേഷണം സമിതി രൂപീകരിക്കുമെന്നും ഡീൻ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ് രണ്ട് ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപവത്കരിക്കും. വിദ്യാർഥികളുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കാന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ ഉന്നയിച്ച ഈ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചതായി ഡീൻ വിദ്യാർഥികളെ അറിയിച്ചു.