കേന്ദ്ര സർക്കാർ വീണ്ടും ഉപാധിവച്ചു കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പത്തം വട്ട ചർച്ചയും പരാജയപെട്ടു
കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷം വരെ നിറുത്തിവയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൽഹി :വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോപം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പത്തം വട്ടചർച്ചയും പരാജയപെട്ടു .കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷം വരെ നിറുത്തിവയ്ക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകസംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രത്തിന്റെ പുതിയ ഉപാധി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാളെ കര്‍ഷകസംഘടനകള്‍ യോഗം ചേരും. മറ്റന്നാള്‍ ഉച്ചയ്‍ക്ക് കേന്ദ്രവും കര്‍ഷകസംഘടനകളും വീണ്ടും ചര്‍ച്ച നടത്തും
സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന കര്‍ഷകസംഘടനകളുടെ ഉറച്ച നിലപാടിന് മുന്‍പില്‍ ഒടുവില്‍ കേന്ദ്രം അയഞ്ഞു. പത്താംവട്ട ചര്‍ച്ചയുടെ ആദ്യ രണ്ടുസെഷനുകളും അലസിപ്പിരിഞ്ഞപ്പോഴാണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്രിസങ് തോമറും പീയുഷ് ഗോയലും പുതിയ ഫോര്‍മുല മുന്നോട്ടുവച്ചത്. സമരം നിര്‍ത്തിയാല്‍ നിയമങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ വയ്‍ക്കും. ആ സമിതിക്ക് മുന്‍പാകെ കര്‍ഷകസംഘടനകള്‍ക്ക് ആശങ്കകള്‍ അറിയിക്കാം. സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒന്നരവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ സമയംനല്‍കും. അതുവരെ നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്‍ക്കും. ഇക്കാര്യം സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പുനല്‍കി. ഇതിന്മേല്‍ നാളെ യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഉറപ്പ് സ്വീകരിക്കാമെന്ന് ചില സംഘടനകള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകസംഘടനകളുടെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.