കടബാധ്യത കർഷകൻ സ്വയം വെടിയുതിർത്തി ആത്മഹത്യാ ചെയ്തു

കൈവശം ഉണ്ടായിരുന്ന നാടൻ തോക്കിൽ ഉപയോഗിച്ച് സ്വയം തലക്കു നിറയൊഴിച്ചാണ് ഇയാൾ ആത്മഹത്യചെയ്തത് ഭാര്യ കൃഷിയിടത്തിൽ ജോലിക്ക് പോയ സമയത്താണ് വെടിഉതിർത്തത്.

0

രാജകുമാരി : കടബാധ്യതയെത്തുടർന്ന് ഇടുക്കിയിൽ വീണ്ടും കർഷക ആത്മഹത്യ എസ്റ്റേറ്റ് പൂപ്പാറ മുള്ളംതണ്ട് സ്വദേശി കെ.പി.സന്തോഷാണ് (45) സ്വയം വെടിവെച്ചു മരിച്ചത്.
ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ മാതൃക കർഷകനായ മുള്ളംതണ്ട് കാക്കുകുന്നേൽ സന്തോഷ് ആത്മഹത്യചെയ്‌തുത്, കൈവശം ഉണ്ടായിരുന്ന നാടൻ തോക്കിൽ ഉപയോഗിച്ച് സ്വയം തലക്കു നിറയൊഴിച്ചാണ് ഇയാൾ ആത്മഹത്യചെയ്തത്

വെടിയുണ്ട വലത് കണ്ണ് തകർത്ത് പുറത്തുവന്നു. ഭാര്യ രജനിയും, മകൻ അർജ്ജുനും ഈ സമയം വീടിന് സമീപം കൃഷിയിടത്തിൽജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഇവരും സമീപവാസികളും ഓടിയെത്തിയപ്പോൾ സന്തോഷ് മുറിയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ രാജകുമാരിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 23 സെൻ്റോളം സ്ഥലമാണ് കുടുംബത്തിനുള്ളത്. സമീപത്തെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യ്യുന്നുമുണ്ട്. ചില കുടുംബ പ്രശ്നങ്ങൾ മൂലം ഇയാൾ അഞ്ച് മാസത്തോളമായി കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും, ചികിൽസയ്ക്കും മറ്റുമായി വൻ തുക ചെലവായെന്നും നാട്ടുകാർ പറഞ്ഞു.കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടെ മരത്തിൽ നിന്നും വീണതിനെ തുടർന്ന് ഒരുമാസകലമായി ചികിത്സയിൽ ആയിരുന്ന സന്തോഷിന് പത്ത് ലക്ഷം രൂപയോളം ബാധ്യത ഉള്ളതായി സമീപവാസികൾ പറഞ്ഞു

ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ 4 ലക്ഷത്തോളം രൂപയുടെ ലോൺ ഉള്ളതായും പറയപ്പെടുന്നു. വർഷങ്ങളായി വീട്ടിൽ സൂക്ഷിച്ചുവരുന്ന തോക്കിന് ലൈസൻസ് ഇല്ലെന്നാണ് പ്രാഥമിക വിവരം. നിലത്ത് കുത്തി നിർത്തിയ ശേഷം കുഴലിൻ്റെ അഗ്രം കഴുത്തിൽ ചേർത്തുവച്ച് കാൽകൊണ്ട് കാഞ്ചി വലിച്ചിരിക്കാമെന്നാണ് നിഗമനം.
ശാന്തൻപാറ സി.ഐ പി.ആർ പ്രദീപ്കുമാറിൻ്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോട്ടയത്ത് നിന്നുള്ള ഫോറൻസിക് വിഭാഗം എത്തി വിശദമായ പരിശോധനകൾ നടത്തിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി നാളെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും

 

 

You might also like

-