സംസ്ഥാത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരുന്ന കെ.എസ്.യു പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

0

സംസ്ഥാത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമിരുന്ന കെ.എസ്.യു പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കെ.എസ്‌.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചിരുന്നു.

പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു. പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്തു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശുകയും, ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. യൂണിവേഴ്സിറ്റി സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

You might also like

-