തലയിലെ ആന്തരിക രക്തസ്രാവം മന്ത്രി എം എം മണിയേ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും

മന്ത്രിയ്ക്ക് തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

0

തിരുവനന്തപുരം :ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ
പ്രവേശിപ്പിച്ച വൈദുതി മന്ത്രി എംഎം മാണിയെ ചൊവ്വാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ ഇന്ന് നാലുമണിക്കാണ് ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. മന്ത്രിയ്ക്ക് തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു. ഇതോടെ ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ് ഷർമ്മദ് അറിയിച്ചു.

You might also like

-