ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു; മുന്നൂറോളം പേര്‍ നഗ്നരായി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു

വി ദ നിപ്പിള്‍’ എന്ന പേരിലറിയപ്പെടുന്ന സമരം പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്നാണ് സംഘടിപ്പിച്ചത്

0

ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിനു സമാനമായി ഫേസ്ബുക്ക് നഗ്നത സെന്‍സെര്‍ ചെയ്യുന്നു. ഇതനുസരിച്ച് കലാപരമായ നഗ്നതയും സെന്‍സെര്‍ചെയ്യും. നടപടിയില്‍ പ്രതിഷേധിച്ച് മുന്നോറോളം പേര്‍ നഗ്നരായി ഫേസ്ബുക്ക് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.

‘വി ദ നിപ്പിള്‍’ എന്ന പേരിലറിയപ്പെടുന്ന സമരം പ്രതിഷേധ സമരം അമേരിക്കന്‍ കലാകാരനായ സ്പെന്‍സര്‍ ട്യൂണിക്കും നാഷണല്‍ കോഅലീഷന്‍ എഗെയ്ന്‍സ്റ്റ് സെന്‍സര്‍ഷിപ്പും (എന്‍.സി.എ.സി.) ചേര്‍ന്നാണ് സംഘടിപ്പിച്ചത്. പുരുഷ ‘ചെസ്റ്റ് പോയിന്റിന്റെ’ ചിത്രം കൊണ്ട് നഗ്നത മറച്ചു കൊണ്ടും ഫേസ്ബുക്കിന്റെ ഓഫീസിനു മുന്നില്‍ കിടന്നുകൊണ്ടാുമാണ് പ്രതിഷേധക്കാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്.എന്നാല്‍ ഇന്‍സ്റ്റാഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നഗ്നത ഇന്‍സ്റ്റാഗ്രാമില്‍ അനുവദിക്കില്ല. സമൂഹത്തില്‍ ചിലയാളുകള്‍ക്ക് ഇത്തരം ഉള്ളടക്കങ്ങള്‍ സ്വീകാര്യമല്ല. എന്നാണ് ഫേസ്ബുക്ക് സെന്‍സറിനു നല്‍കുന്ന ന്യായീകരണം. മാത്രമല്ല, സെന്‍സര്‍ ചെയ്യല്‍ നടപടിയെത്തുടര്‍ന്ന് മാതൃദിനത്തില്‍ തയ്യാറാക്കിയ ചിത്രവും ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു.  മാത്രമല്ല, കലാപരമായി നിര്‍മ്മിക്കപ്പെട്ട വീഡിയോകളും ഇത്തരത്തില്‍ നീക്കം ചെയ്തിരുന്നു

You might also like

-