വെര്‍ജിനിയ മെക്ലിന്‍ ബൈബിള്‍ ചര്‍ച്ചില്‍ ട്രമ്പിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

കാക്കി പാന്റ്‌സും, ജാക്കറ്റും, പോളൊ ഷര്‍ട്ടും, ഗോള്‍ഫ് തൊപ്പിയും വെച്ചാണ് രാവിലെ പ്രസിഡന്റ് ട്രമ്പ് പള്ളിയിലെത്തിയത്. പാസ്റ്റര്‍ ഡേവിഡ് ഫല്‍റ്റിന്റെ സമീപം ട്രമ്പ് എത്തിയപ്പോള്‍, അപ്രതീക്ഷിതമായി എത്തിയ അതിഥിയെ പാസ്റ്റര്‍ ഹസ്തദാനം നല്‍കി സ്വീകരിച്ചു.

0

വെര്‍ജിനിയ: വെര്‍ജിനിയ ബീച്ച് മുന്‍സിപ്പല്‍ ബില്‍ഡിംഗിലുണ്ടായ വെടിവെപ്പി ല്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്നതിനും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും പ്രസിഡന്റ് ട്രമ്പ് അപ്രതീക്ഷിതമായ വെര്‍ജിനിയ മെക്ലിന്‍ ബൈബിള്‍ ചര്‍ച്ചില്‍ സന്ദര്‍ശനം നടത്തി.

കാക്കി പാന്റ്‌സും, ജാക്കറ്റും, പോളൊ ഷര്‍ട്ടും, ഗോള്‍ഫ് തൊപ്പിയും വെച്ചാണ് രാവിലെ പ്രസിഡന്റ് ട്രമ്പ് പള്ളിയിലെത്തിയത്. പാസ്റ്റര്‍ ഡേവിഡ് ഫല്‍റ്റിന്റെ സമീപം ട്രമ്പ് എത്തിയപ്പോള്‍, അപ്രതീക്ഷിതമായി എത്തിയ അതിഥിയെ പാസ്റ്റര്‍ ഹസ്തദാനം നല്‍കി സ്വീകരിച്ചു. പ്രസിഡന്റ് ട്രമ്പിനും നേതാക്കള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതിനായി ജൂണ്‍ 2 ഞായര്‍ വേര്‍ തിരിക്കണമെന്ന ഇവാഞ്ചലിസ്റ്റ് ഫ്രാങ്കല്‍ന്‍ ഗ്രഹം ഉള്‍പ്പെടെ 250 ക്രിസ്ത്യന്‍ ലീഡേഴ്‌സ് അഭ്യര്‍ത്ഥിച്ചിരുന്ന വിവരം പാസ്റ്റര്‍ വിശ്വാസ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പാസ്റ്റര്‍ പ്രാര്‍ത്ഥിച്ച് ആശീര്‍വാദം പറഞ്ഞു കഴിയുന്നതുവരേയും ട്രമ്പ് കണ്ണകളടച്ച് ധ്യാനനിരതനായിരിക്കുകയും ചെയ്തു. പ്രത്യേക പ്രസ്താവനകള്‍ ഒന്നും ട്രമ്പ് നടത്തിയില്ലെങ്കിലും, ശനിയാഴ്ച മുതല്‍ ട്രമ്പിന്റെ ട്വിറ്ററില്‍ വെര്‍ജിനിയായില്‍ വെടിയേറ്റു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി മെയ് 2 ഞായറാഴ്ച മാറ്റിവെക്കണമെന്ന് നിരവധി തവണ ഓര്‍മ്മപ്പെടുത്തിയിരുന്നു

You might also like

-