പണമൊഴുക്കി ബി ജെ പി 2019 ലെ ലോക്‌സഭാതെരെഞ്ഞെടുപ്പിൽ ചെലവഴിച്ചത് 27,000 കോടി

സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബി.ജെ.പി 27,000 കോടി രൂപ ചെലവഴിച്ചെന്നാണ് രേഘപ്പെടുത്തിയിരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ ആകെ 60,000 കോടിയോളം ചിലവായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

0

ഡൽഹി :2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തു ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചരാഷ്ട്രീയ പാർട്ടി ബി.ജെ.പിയെന്ന് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബി.ജെ.പി 27,000 കോടി രൂപ ചെലവഴിച്ചെന്നാണ് രേഘപ്പെടുത്തിയിരിക്കുന്നത്.തെരഞ്ഞെടുപ്പില്‍ ആകെ 60,000 കോടിയോളം ചിലവായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ 45 ശതമാനവും ബി.ജെ.പിയാണ് ഉപയോഗിച്ചിരിക്കുന്നത്. ശരാശരി ഓരോ ലോക്‌സഭാ മണ്ഡലത്തിലും 100 കോടിയോളം ചെലവഴിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

1998ല്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൊത്തം ചെലവിന്‍റെ 20 ശതമാനമാണ് ഉപയോഗിച്ചതെങ്കില്‍ 2019ല്‍ അത് 45 ശതമാനമായി കൂടിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പണമൊഴുകിയത് ഈ തെരഞ്ഞെടുപ്പിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനായി ഇലക്ഷന്‍ കമ്മീഷന്‍ ചെലവഴിച്ചിട്ടുള്ളത് ഈ തുകയുടെ 15 മുതല്‍ 20 ശതമാനം വരെയാണ്.

You might also like

-