ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. ജി സുധാകരൻ

ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്". പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

0

ആലപ്പുഴ :തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ ചിലരുടെ സംഘടിത നീക്കങ്ങൾക്കെതിരെ പ്രതികരിച്ച് ജി.സുധാകരന്‍. തനിക്കെതിരായ വിമർശങ്ങൾ പാർട്ടി സംസ്ഥാന കമ്മറ്റി പരിശോധിക്കും.”ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്”. പത്രവാര്‍ത്ത കണ്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജി. സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നന്നായി കൊടുത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്‍ സജീവമായിരുന്നില്ലെന്നും വിമര്‍ശനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു.ഇതിനെതിരെയാണ് മുതിർന്ന നേതാവുകൂടിയായ സുധാകരന്റെ പ്രതികരണം .സീറ്റ് കിട്ടാത്തതിലെ അതൃപ്തി സുധാകരന്‍ പലരീതിയില്‍ പ്രകടിപ്പിച്ചപ്പോള്‍ മുന്‍മന്ത്രി തോമസ് ഐസക് പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചെന്നും വിമർശനമുയർന്നിരുന്നു . ഇത് സംബന്ധിച്ച ചോദ്യത്തിനാണ് ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരന്‍ പ്രതികരിച്ചത്.

You might also like

-