ഏറ്റുമാനൂർ അപ്പന്റെ രുദ്രക്ഷമാല അടിച്ചുമാറ്റി പകരം വച്ചത് വ്യജൻ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷമാലയിൽ 9 മുത്തുകൾ കാണാതായതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്.

0

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദത്തിൽ നിർണായക വഴിത്തിരിവ്. യഥാർത്ഥ മാല മാറ്റി പുതിയത് വച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാല മോഷണം പോയത് തന്നെയാണെന്ന് ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പരമാർശിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നാണ് ദേവസ്വം വിജിലൻസിന്റെ ശുപാർശ.സ്വര്‍ണ്ണംകെട്ടിയ 81 രുദ്രാക്ഷ മുത്തുകളുള്ള മാലയാണ് 2006ല്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥനായ ഭക്തന്‍ സമര്‍പ്പിച്ചത്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ രുദ്രാക്ഷമാലയിൽ 9 മുത്തുകൾ കാണാതായതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. പുതിയ മേൽശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു പതിവായി ചാർത്തുന്ന മാലയിലെ തൂക്കവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. സമഗ്രമായ അന്വേഷണത്തിനൊടുവിൽ 81 മുത്തുകളുള്ള പഴയ മാലയ്‌ക്ക് പകരം 72 മുത്തുകളുടെ മാല വെയ്‌ക്കുകയായിരുന്നുവെന്ന് കണ്ടെത്തി.ക്ഷേത്രത്തിൽ നിന്നും പലതും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആരോപണം. വിശദമായ കണക്കെടുപ്പ് നടത്തി ദുരൂഹതകൾ നീക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

2006 മുതലുള്ള മേല്‍ ശാന്തിമാര്‍ അന്ന് മുതലുള്ള അക്കൗണ്ടന്റുമാര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ മറ്റു കീഴ് ശാന്തിമാര്‍ തുടങ്ങിയവരുടെ മൊഴിയെടുത്ത ശേഷമാണ് ഇത്തരത്തില്‍ ഒരു വിശദമായ റിപ്പോര്‍ട്ട് ദേവസ്വം വിജിലന്‍സ് നല്‍കിയിരിക്കുന്നത്. മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് അന്വേഷണം നടത്തുന്നത്.


-

You might also like

-