നേര്യമംഗലത്ത് ആനവേട്ട .. ആനക്കൊമ്പ് വില്പനക്കിടെ മൂന്നുപേർ പിടിയിൽ
ആനയെ വേട്ടയാടി കൊമ്പു വിലപ്നക്കായി സുഷിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിനെത്തുടർന്ന്. കച്ചവടക്കാരുടെ വേഷത്തിൽ പടിക്കപ്പ് സ്വദേശികളായ പ്രതികളെ സമീപിക്കുന്നത് .
അടിമാലി :വാളറ തോട്ടിയാറിൽ ആനക്കൊമ്പുകൾ പിടികൂടി സംഭവുമായി ബന്ധപെട്ടു പടിക്കപ്പ് സ്വദേശികളായ മൂന്നുപേരെയും ഒരു ഓട്ടോ റിക്ഷയും വനപാലകർ
കസ്റ്റഡിയിൽ എടുത്തു ഇന്ന് രാവിലെയാണ് ഫോറസ്റ്റ് ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിൽ ആനക്കൊമ്പ് പിടികൂടാനായത് . പടികപ്പ് സ്വദേശികളായ സനോജ് തങ്കച്ചൻ,32 വയസ്സ്’വെള്ളിയാങ്കൽ വീട് ,വാളറ പി ഓ.തൊട്ടിയാർ ഡാം സൈറ്റ് ,സുനിൽ കുഞ്ഞുഞ്ഞ്.43 വയസ്സ് ,പൊട്ടയ്ക്കൽ വീട്
വാളറ പി ഒ ,ദേവിയാർ കോളനി.ബിജു ചിന്നൻ .40വയസ്സ്. കളമാംകുഴി കൂടി,വാളറ P.ഓ എന്നിവരെയാണ് വനപാലകർ പിടികൂടിയത്
ആനയെ വേട്ടയാടി കൊമ്പുകൾ വിലപ്നക്കായി സുഷിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതിനെത്തുടർന്ന്. കച്ചവടക്കാരുടെ വേഷത്തിൽ എത്തിയ വനപാലകർ , പടിക്കപ്പ് സ്വദേശികളായ പ്രതികളെ സമീപിക്കുകയായിരുന്നു .തുടർന്നു രഹസ്യകേന്ദ്രത്തിൽ സുഷിച്ചിരുന്ന ആനക്കൊമ്പുകൾ ഓട്ടോറിക്ഷയിൽ പ്രതികൾ വാളറ തോട്ടിയാർ പദ്ധതിക്ക് സമീപം എത്തിക്കുകയിയിരുന്നു . കച്ചവടം ചെയ്യാൻ വിലപേശൽ നടത്തുന്നതിനിടയിൽ അടിമാലി , നേര്യമംഗലം റേഞ്ച് ഓഫീസർമാരുടെ നേതൃത്തത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .
മുന്ന് പ്രതികളാണ് നിലവിൽ വനപാലകരുടെ പിടിയിലുള്ളത് . ആന വേട്ടയുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നു അടിമാലി റേഞ്ച് ഓഫീസർ ജോജി ജോൺ അറിയിച്ചു