ശാന്തിവനം പദ്ധതിയിൽ നിന്ന് നിലവിൽ പിൻമാറാൻ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി.
വ്യക്തികൾക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാൽ നാട്ടിൽ വികസനം മുന്നോട്ട് പോകില്ലെന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ എംഎം മണിക്ക് ഉള്ളത് .
കൊച്ചി: ശാന്തിവനത്തിനകത്തു കൂടെ വൈദ്യുതി ലൈൻ വലിക്കുന്ന പദ്ധതിയിൽ നിന്ന് നിലവിൽ പിൻമാറാൻ കെഎസ്ഇബിക്ക് കഴിയില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് മാറ്റം വരുത്താനില്ല. നിർമാണ പ്രവർത്തനങ്ങളുമായി കെഎസ്ഇബി മുന്നോട്ട് പോകും.
ശാന്തിവനം ഉടമസ്ഥ നൽകിയ പരാതിയിൽ കോടതി നിലപാട് എടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു. അതുവരെ പണി നിർത്തി വെയ്ക്കാൻ സാധിക്കില്ല .വ്യക്തികൾക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാൽ നാട്ടിൽ വികസനം മുന്നോട്ട് പോകില്ലെന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ എംഎം മണിക്ക് ഉള്ളത് .