ബോസ്റ്റണില്‍ നിന്നും ആദ്യ കറുത്തവർഗ്ഗക്കാരി വനിത യു എസ് കോണ്‍ഗ്രസ്സിലേക്ക്
ബോസ്റ്റണ്‍: സെപ്റ്റംബര്‍ 4 ന് 7വേ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നടന്ന ഡെമോക്രാറ്റിക് െ്രെപമറിയില്‍ കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ നിന്നും തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന കരുത്തനായ നേതാവ് മൈക്കിള്‍ കേപ്നിനോയെ പരാജയപ്പെടുത്തി അയ്യനാ പ്രസ്ലി (44) അട്ടിമറി വിജയം നേടി.ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഉറച്ച സീറ്റായ ഇവിടെ നിന്നും നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത അട്ടിമറികള്‍ ഒന്നും നടന്നില്ലെങ്കില്‍ മാസ്സച്യുസെറ്റ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി കറുത്ത വനിത യു എസ് കോണ്‍ഗ്രസ്സില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശക്തമായ പ്രചരണം നടത്താന്‍ കഴിഞ്ഞതാണ് തന്റെ വിജയത്തിന് കാരണമായതെന്ന് പ്രസ്ലി പറഞ്ഞു. ജനം മാറ്റം ആഗ്രഹിക്കുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.ബോസ്റ്റണലെ ഏറ്റവും വലിയ ന്യൂസ് പേപ്പറായ ബോസ്റ്റണ്‍ ഗ്ലോബിന്റെ എന്‍ഡോഗ്മെന്റ് നേടാനായതും തന്റെ വിജയത്തിന് മാറ്റ് കൂട്ടിയതായി ഇവര്‍ പറയുന്നു.ഡൊണാള്‍ഡ് ട്രംമ്പുമായി നാം നിരന്തര സമരത്തിലാണ് സോഷ്യല്‍ സെക്യൂരിറ്റി, മെഡിക്കെയര്‍, ഹൗസിങ്ങ് തുടങ്ങിയ വിഷയങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ആവശ്യമാണെന്നും പ്രസ്ലി വിശ്വസിക്കുന്നു.
2009 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബോസ്റ്റണ്‍ സിറ്റി കൗണ്‍സിലിന്റെ 108 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കറുത്ത വനിതയായിരുന്ന പ്രസ്ലി ഇല്ലിനോയ്ഡ് ചിക്കാഗോയിലായിരുന്നു ജനനം. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായിരുന്നുവെങ്കിലും പഠനം പൂര്‍ത്തീകരിക്കാനായില്ല. കോണ്‍ഗ്രസ്സ് അംഗം ജോസഫ് പാട്രില്‍ കെന്നഡിയുടെ സീനിയര്‍ എയ്ഡായി പ്രവര്‍ത്തിച്ചിരുന്നു.