കാണാതായ രണ്ട് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി മാതാവ് അറസ്റ്റില്‍

0

ഫ്‌ളോറിഡാ: ശനിയാഴ്ച മുതല്‍ കാണാതായ രമ്ട് വയസ്സുകാരന്‍ ജോര്‍ദാന്റെ മൃതദേഹം വൃക്ഷ നിബിഡമായ പ്രദേയത്ത് നിന്നും കണ്ടെത്തിയതായി സെപ്റ്റംബര്‍ 4 ചൊവ്വാഴ്ച വൈകിട്ട് ഫ്‌ളോറിഡാ പോലീസ് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. കുട്ടിയുടെ മാതാവ് കാരീസ് സിറ്റിന്‍സന്റെ (26) പേരില്‍ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തതായും പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് ഈസ്റ്റ് ബേയിലൂടെ നടന്നു പോകവെ ടൊയോട്ട കാമറയില്‍ എത്തിയ ഒരാള്‍ റൈഡ് ഓഫര്‍ ചെയ്‌തെന്നും, കുറച്ചു ദൂരം കുട്ടിയുമായി നടക്കാനുള്ളതിനാല്‍ കാറില്‍ കയറിയതായും മാതാവ് പറഞ്ഞു.

വാഹനത്തില്‍ വെച്ച് െ്രെഡവറും, സ്റ്റിന്‍സനും തമ്മില്‍ തര്‍ക്കമുണ്ടായതായും, തന്റെ തലയ്ക്കടിച്ചു ബോധരഹിതയാക്കിയെന്നും, തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ബോധം തെളിയുമ്പോള്‍ ലാര്‍ഗൊ സെന്‍ട്രില്‍ പാര്‍ക്കിലെ മരങ്ങള്‍ക്കിടയിലാണ് കിടന്നിരുന്നതെന്നും, കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഉടനെ ആംമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. കുട്ടിക്ക് വേണ്ടിയും വാഹനത്തിന് വേണ്ടിയും തിരച്ചില്‍ ആരംഭിച്ചു. വീടിന് സമീപവും പരിസര പ്രദേശങ്ങളിലും പോലീസ് വളണ്ടിയര്‍മാരും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹമ കണ്ടെത്തിയ വിവരം പോലീസ് പുറത്തുവിട്ടത്. കുട്ടിയുടെ കൊലപാതകം സംബന്ധിച്ച് മാതാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

You might also like

-