58561 കോടി ‘കാര്‍ഷിക വായ്‌പ്പാ “വൻകിട കമ്പനികൾ തട്ടിയെടുത്തു

2016 ൽ ഇന്ത്യയിലെ സർക്കാർ ബാങ്കുകൾ 615 ബാങ്ക് അക്കൗണ്ടുകൾക്കായി കാർഷിക വായ്പയിനത്തിൽ നൽകിയത് 58,561 കോടി രൂപ. ഈയിനത്തിൽ ഓരോ ബാങ്ക് അക്കൗണ്ടുകൾക്കും ചുരുങ്ങിയത് 95 കോടി രൂപയുടെ വായ്പയാണ് ലഭിച്ചത് .

0

ഡൽഹി :വിവരാവകാശ നിയപ്രകാരം നൽകിയ അപേക്ഷയിലാണ് രാജ്യത്തെ ബാങ്കുകൾ കർഷർക്കായി നൽകേണ്ട വയ്പ്പതുക വന്കിടകമ്പനികൾ തട്ടിയെടുത്തതിന്റെ വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത് 2016 ൽ ഇന്ത്യയിലെ സർക്കാർ ബാങ്കുകൾ 615 ബാങ്ക് അക്കൗണ്ടുകൾക്കായി കാർഷിക വായ്പയിനത്തിൽ നൽകിയത് 58,561 കോടി രൂപ. ഈയിനത്തിൽ ഓരോ ബാങ്ക് അക്കൗണ്ടുകൾക്കും ചുരുങ്ങിയത് 95 കോടി രൂപയുടെ വായ്പയാണ് ലഭിച്ചത് .
സാധാരണ വായ്പക്കൾക്ക് 10 മുതൽ 22ശതമാനം വരെ പലിശ ഈടാക്കുമ്പോൾ നാമമാത്ര പലിശയാണ് കാർഷിക വായ്പ്പകൾക്ക് ബാങ്കുകൾ ഈടാക്കുന്നത് മറ്റു വായ്പകൾ അനുവദിച്ചു കിട്ടാനുള്ള നിബന്ധനകളൊന്നും കാർഷിക വായ്പകൾക്ക് ഇല്ല  ചെറുകിട കർഷകർക്കും താഴേക്കിടയിലുള്ളവർക്കും വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കാൻ വേണ്ടിയാണ് നിബന്ധനകൾ എടുത്തു കളഞ്ഞത്. നിലവിൽ, കാർഷിക വായ്പകൾക്ക് 4% പലിശ മാത്രമാണ് ബാങ്കുകൾ ഈടാക്കുന്നത്.

കാർഷിക വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന വലിയ കമ്പനികളൊക്കെ കാർഷിക വായ്പായിനത്തിലാണ് ബാങ്കുകളിൽ നിന്നും ലോൺ എടുക്കുന്നത്. റിലയൻസ് ഫ്രഷ് പോലോത്ത കമ്പനികളൊക്കെ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇത്തരം കമ്പനികൾ കാർഷിക ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതോടൊപ്പം ഗോഡൗണുകളുടെ നിർമ്മാണത്തിനും മറ്റുമൊക്കെയായി ബാങ്കുകൾ കാർഷിക വായ്പകൾ നൽകിയിട്ടുണ്ട്

രാജ്യത്തെ നിശ്ചിത സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിനായി കൃഷി, ചെറുകിട വ്യവസായ സംരംഭങ്ങൾ, വിദ്യാഭ്യാസം, ഹൗസിങ്, ഊർജ്ജം എന്നീ മേഖലകളിലേക്ക് തങ്ങളുടെ വായ്പയുടെ ഒരു നിശ്ചിത ശതമാനം നൽകണമെന്ന് ബാങ്കുകൾക്ക് ആർ ബി ഐ നിർദേശം നൽകിയിട്ടുണ്ട്. പുതിയ നയം അനുസരിച്ച ബാങ്കുകൾ മൊത്തം വായ്പയുടെ 18 ശതമാനം കൃഷിയുടെ അഭിവൃത്തിക്കായി കാര്ഷികകാണാൻ നൽകേണ്ടത്. എന്നാൽ, കാർഷിക വായ്പയുടെ ഒരു വലിയ ശതമാനവും ബാങ്കുകൾ നൽകുന്നത് കോര്പറേറ്റുകൾക്കും വലിയ കമ്പനികൾക്കുമാണ്. കാർഷിക വായ്‌പകൾ വന്കിടകമ്പനികൾ തട്ടിയെടുക്കുന്നതിനാൽ രാജയത്തെ യഥാർത്ഥ കർഷകർക്ക് സർക്കാർ പ്രഘ്യാപിച്ച ആനുകൂല്യങ്ങൾ കര്ഷകര്ക്ക് ലഭിക്കാത്ത പോകുകയും കാര്ഷിക മേഖല തകർന്നു കൂപ്പുകുത്തുകയറും ചെയ്യും .മാത്രമല്ല കാർഷിക കടങ്ങൾ എഴുതി തള്ളുമ്പോഴെല്ല ഈ അനുകുല്യങ്ങളെല്ലാം വൻകിട കോർപറേറ്റുകൾ കവർന്നെടുക്കുന്നതായാണ് റിസേർവ് ബാങ്ക് നൽകിയ വിവരാവകാശ രേഖകളിൽ പറയുന്നത് .

You might also like

-