ELECTION UPDATES LIVE BLOG. കേരളം ആർക്കൊപ്പം ?

തെരെഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം

തിരുവനന്തപുരം | ഇത്തവണ കേരളം ആർക്കപ്പമെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണൽ അൽപ സമയത്തിനകം ആരംഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എൽഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോൾ അധികാരത്തിൽ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോൺ​ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും നേർക്കുനേർ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് ഒരൊറ്റ ഘട്ടമായി ഏപ്രിൽ 9ന് വോട്ടെടുപ്പ് നടന്നത്. 79.70 ശതമാനമായിരുന്നു ഇത്തവണ കേരളത്തിലെ പോളിം​ഗ് ശതമാനം. ഏപ്രിൽ 29ന് പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും യുഡിഎഫ് ഭരണം തിരിച്ച് പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സൂചനയായാണ് എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ വിലയിരുത്തപ്പെടുന്നത്.

Kerala Assembly Election Results LIVE|

ഇടുക്കി, വയനാട് ജില്ലകളിൽ മുഴുവൻ എല്ലാ സീറ്റുകളിലും  യുഡിഫ് ലീഡ്

9 LDF മന്ത്രിമാർ പിന്നിൽ

7 LDF മന്ത്രിമാർ പിന്നിൽ

UDF 71

LDF 64
NDA 05

തൊടുപുഴയിൽ ആദ്യ റൗണ്ടിൽ 2500 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ് മുന്നിൽ

എൽഡിഎഫ് – 63 ലീഡിങ്

യുഡിഎഫ് – 73 ലീഡിങ്

എൻഡിഎ – 4 ലീഡിങ്

ഉടുമ്പൻ ചോലയിൽ യു ഡി എഫ് മുന്നിൽ

ഭബാനിപൂരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പിന്നിൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് 2026 – ലൈവ് അപ്‌ഡേറ്റ്
ഡിഎംകെ: 33 ലീഡിങ്

എഡിഎംകെ: 11 ലീഡിങ്

ടിവികെ: 6 ലീഡിങ്

മറ്റുള്ളവർ: 1 ലീഡിങ്
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2026 – ലൈവ് അപ്‌ഡേറ്റ്
ടിഎംസി: 46 ലീഡിങ്

ബിജെപി‌: 29 ലീഡിങ്

കോൺ​ഗ്രസ്: 2 ലീഡിങ്

മറ്റുള്ളവർ: 0

EVM എണ്ണിത്തുടങ്ങി

പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം

UDF – 73
LDF – 63
NDA – 4

ദേവികുളത്ത് F രാജ മുന്നിൽ
ഉടുമ്പൻചോല സേനാപതി വേണു യു ഡി എഫ് മുന്നിൽ
ഇടുക്കിയിൽ റോയി കെ പൗലോസ്
പീരുമേട്ടിൽ യു ഡി എഫ്

വീണ്ടും ലീഡ് പിടിച്ച് UDF

UDF – 67
LDF – 61
NDA – 3

ഇടുക്കിയിലെ 5 മണ്ഡലങ്ങളിൽ യു ഡി എഫ് മുന്നേറ്റം

കോതമംഗലത്ത് യു ഡി എഫ്
മുവാറ്റുപുഴയിൽ യു ഡി എഫ്

ചെങ്ങന്നൂരിൽ സജി ചെറിയാൻ മുന്നിൽ
ഹരിപ്പാട് രമേശ്‌ ചെന്നിത്തല മുന്നിൽ
മാവേലിക്കരയിൽ എംഎസ് അരുൺ കുമാർ മുന്നിൽ
കായംകുളത്ത് എം ലിജു മുന്നിൽ
പേരാമ്പ്രയിൽ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ മുന്നിൽ
ഇടുക്കിയിൽ യു ഡി എഫ് ലീഡ്
ദേവികുളത്ത് യു ഡി എഫ്
തൊടുപുഴ യു ഡി എഫ്
ഉടുമ്പമ്പഞ്ചോല യു ഡി ഫ്

തൊടുഴയിൽ അപു ജോൺ ജോസഫ് ലീഡ്

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മുന്നിൽ
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മുന്നിൽ

തപാൽ വോട്ടുകള്‍ എണ്ണി തുടങ്ങി ആദ്യ മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. എട്ടു സീറ്റുകളിൽ യുഡിഎഫും എട്ടു സീറ്റുകളിൽ എൽഡിഎഫും മുന്നേറുകയാണ്. ഒരു സീറ്റിൽ ബിജെപിയും മുന്നേറുകയാണ്

LDF സിറ്റിംഗ് 12 സീറ്റുകളിൽ യുഡിഫ് ലീഡ്

പോസ്റ്റൽ വോട്ടുകളിൽ LDF മുന്നേറ്റം

LDF – 57
UDF – 56
NDA – 2

മുന്നിൽ

തൃശൂർ

പത്മജ വേണു​ഗോപാൽ – 21

നേമം

വി ശിവൻകുട്ടി-14

മലപ്പുറം

പികെ കുഞ്ഞാലികുട്ടി-23

VD  സതീശൻ

ലീഡ്
LDF 28
UDF 26
NDA – 2

കൗണ്ടിംഗ് ഏജൻറ് കുഴഞ്ഞുവീണു
ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് കൗണ്ടിംഗ് ഏജൻറ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശി ടെറിനാണ് വീണത്. ചെന്നീർക്കരയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റി.

അമ്പലപ്പുഴയിൽ സലാമിന് ലീഡ് മൂന്ന് വോട്ടിൻ്റെ ലീഡ്. പോസ്റ്റൽ ബാലറ്റ് തുടങ്ങിയപ്പോൾ 3 വോട്ടിന്റെ ലീഡ്. സുധാകരന് രണ്ട് വോട്ടും സലാമിന് 5 വോട്ടും ലഭിച്ചു.

വോട്ടെണ്ണൽ ആരംഭിച്ചു
കൗണ്ടിങ് തുടങ്ങി, ഇനി നിമിഷങ്ങളെണ്ണി കാത്തിരിപ്പ്.

വോട്ടെണ്ണലിന് മുന്‍പായി ക്ഷേത്ര ദര്‍ശനം നടത്തി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തല ദര്‍ശനം നടത്തിയത്.

സ്ട്രോങ് റൂമിന്‍റെ താക്കോൽ കാണാനില്ല!

കളമശ്ശേരി മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം കീ കാണാനില്ല. താക്കോൽ കാണാതായതോടെ ഇതുവരെ സ്ട്രോങ്ങ് റൂം തുറക്കാൻ ആയിട്ടില്ല. പൂട്ട് തകർക്കുന്നതിനെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.ഒരു മുറിയുടെ താക്കോൽ ആണ് നഷ്ടപ്പെട്ടത്. മറ്റൊരു മുറി താക്കോൽ ഉപയോഗിച്ച് തുറന്നിട്ടുണ്ട്. ഇവിടത്തെ ബാലറ്റ് കൗണ്ടിങ് സെന്‍ററിലേക്ക് എത്തിച്ചു.

മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ഉദ്യോഗസ്ഥർ
മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.

എൽ ഡി എഫ് തന്നെ അധികാരത്തിൽ വരും; ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല, ജോസ് കെ മാണി
സംസ്ഥാനത്ത് എൽ ഡി എഫ് തന്നെ ഭരണത്തിൽ വരുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തവണത്തേയും അതിന് മുൻപുമുള്ള എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയിട്ടുണ്ട്. ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിലാണ്. അനുകൂലമായി ജനങ്ങൾ പ്രതികരിക്കും. എല്ലാ സീറ്റുകളും വിജയിക്കാൻ കഴിയുന്ന സീറ്റുകളാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ഉദ്യോഗസ്ഥർ
മലപ്പുറത്ത് സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. കാരണം അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ വിചിത്ര മറുപടി. സ്‌ട്രോങ് നേരത്തെ തുറന്നെന്ന UDF ആക്ഷേപം നിലനിൽക്കെയാണ് നടപടി.

ഒരുപാട് താമര വിരിയുമെന്ന് വി മുരളീധരൻ
ഒരുപാട് താമര വിരിയുമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരൻ പറഞ്ഞു. താമരകള്‍ വിരിയാൻ പോവുകയാണെന്നും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും വി മുരളീധരൻ പറഞ്ഞു

ബിജെപി ഇത്തവണയും കേരളത്തിൽ പൂജ്യം; എ എ റഹീം
ബിജെപി കേരളത്തിൽ ഇത്തവണയും പൂജ്യം ആയിരിക്കുമെന്ന് എന്ന് എ എ റഹീം എംപി. എൽഡിഎഫ് അധികാരത്തിൽ എത്തുമെന്നും റഹീം ചൂണ്ടിക്കാണിച്ചു

എൽഡിഎഫിന് ഭരണ തുടർച്ച ഉണ്ടാകും ടി പി രാമകൃഷ്ണൻ
ഭരണ തുടർച്ച ഉണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ‍ടി പി രാമകൃഷ്ണൻ. യുഡിഎഫിൻ്റേത് അവകാശവാദങ്ങൾ മാത്രമാണെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പേരാമ്പ്രയിൽ അടക്കം വലിയ മുന്നേറ്റമുണ്ടാകുമെന്നും പേരാമ്പ്രയിൽ ജയിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

പാലായിൽ BJP കാര്യമായി വോട്ട് പിടിക്കില്ല’; മാണി സി കാപ്പൻ
പാലായിൽ വിജയപ്രതീ​ക്ഷയിൽ മാണി സി കാപ്പൻ. ബിജെപി കാര്യമായിട്ട് വോട്ട് പിടിക്കില്ലെന്നും ഷോൺ ജോർജ് പിടിക്കുന്ന ഓരോ വോട്ടും എൽഡിഎഫിന് നഷ്ടമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണിയുടെ വോട്ടായിരിക്കും ഷോൺ പിടിക്കുകയെന്ന് അദേഹം പറഞ്ഞു. ലഭിച്ചിരുന്ന എല്‍ഡിഎഫ് വോട്ടുകള്‍ തിരിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

You might also like

-