അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആന വിരണ്ടോടി. ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു
കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന
കൊച്ചി| എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആന വിരണ്ടോടി. ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ് വിരണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന
കൊല്ലത്ത് നിന്ന് കൊണ്ടുവന്ന അരുണിമ പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായിട്ടില്ല. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.