രണ്ടിടത്ത് ത്രികോണം കനത്ത സുരക്ഷയിൽകൊട്ടികാലശം,വോട്ടെടുപ്പിന് പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

ആകെ 2 കോടി 61 ലക്ഷത്തി 51, 534 വോട്ടർമാരാണുള്ളത്, അതിൽ 2 ലക്ഷത്തി 88,191 വോട്ടർമാർ ആദ്യമായി ബൂത്തിൽ എത്തുന്നവരാണ്. സംസ്ഥാനത്ത് 24970 പോളിങ് സ്റ്റേഷനുകളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്തും കുറവ് വയനാടുമാണുള്ളത്.

0

തിരുവനന്തപുരം :വോട്ടെടുപ്പിന് കേരളം പൂർണ്ണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാ റാം മീണ. ഞായറാഴ്ച് വൈകുന്നേരമാണ് സംസ്ഥാനത്ത് കൊട്ടിക്കലാശം നടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെയും പോലീസ് മേധാവിയുടെയും നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പിനുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി.

ആകെ 2 കോടി 61 ലക്ഷത്തി 51, 534 വോട്ടർമാരാണുള്ളത്, അതിൽ 2 ലക്ഷത്തി 88,191 വോട്ടർമാർ ആദ്യമായി ബൂത്തിൽ എത്തുന്നവരാണ്. സംസ്ഥാനത്ത് 24970 പോളിങ് സ്റ്റേഷനുകളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്തും കുറവ് വയനാടുമാണുള്ളത്.

359 അതീവ പ്രശ്നസാധ്യത ബൂത്തുകളും 831 പ്രശ്ന സാധ്യത ബൂത്തുകളുമാണ് കണ്ടെത്തിയിട്ടുളളത്. വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി മാവോയിസ്റ്റ് ഭീഷണി സാധ്യതയുളള 219 ബുത്തുകളാണുള്ളത്. ഇവിടങ്ങൾ കേന്ദ്ര സേനയുടെ നിരീക്ഷണമുണ്ടാവും. 3621 ബുത്തുകളിൽ വെബ് കാസ്റ്റിങ് ഉണ്ടാകും.

തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡിൽ ഇല്ലെങ്കിലും ആധാർ അടക്കം 11 രേഖകൾ അംഗീകരിക്കും. കോ ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടുകളുടെ പാസ്ബുക്ക് ഇത്തവണ തിരിച്ചറിയൽ രേഖയായി കണക്കാക്കില്ല. തിരുവനന്തപുരം, ആറ്റിങ്ങൽ, വയനാട് മണ്ഡലങ്ങളിൽ 16 സ്ഥാനാർഥികളിൽ കൂടുതൽ ഉളളതിനാൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും.

പോളിംഗ് തലേദിവസമായ 22ന് വോട്ടിംഗ് യന്ത്രങ്ങൾ അടക്കമുള്ള പോളിങ് സാമഗ്രികൾ അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും. അന്നുച്ചയ്ക്ക് തന്നെ പോളിംഗ് സ്റ്റേഷനുകളിൽ എത്തി വോട്ടെടുപ്പിന് ഉള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കും. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് കൂടുതൽ സേനയെ വിന്യസിക്കുന്നത്. പ്രചാരണത്തിന്‍റെ അവസാന ദിനവും കൊലപാതക രാഷ്ട്രീയവും ഒളി ക്യാമറ വിവാദവുമായിരുന്നു ഭൂരിപക്ഷ മണ്ഡലങ്ങളിലെയും പ്രചാരണ വിഷയം.

വടകരയിൽ പി ജയരാജന്‍റെ സ്ഥാനാർത്ഥിത്വത്തോടെയാണ് വടക്കൻ കേരളത്തിൽ കൊലപാതക രാഷ്ട്രീയം പ്രചാരണ വിഷയമായത്. കാസര്‍കോട് കല്യോട്ടെ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കൊലപാതകം, കണ്ണൂരില്‍ ശുഹൈബ്, അരിയില്‍ ഷുക്കൂര്‍ വധം, ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്‍ കൊലപാതകം തുടങ്ങിയവയെല്ലാം മലബാറിലെ വിവിധ മണ്ഡലങ്ങളിൽ ഇടത്പക്ഷത്തിനെതിരായ പ്രചാരണ ആയുധമായി. ഇരവാദമുയർത്തിയും സർക്കാറിന്‍റെ ഭരണ നേട്ടമുയർത്തിയുമായിരുന്നു ഇടത്പക്ഷം ഇതിനെ പ്രതിരോധിച്ചത്.

കൊലപാതക രാഷ്ട്രീയം ഇടതിനെതിരായ ആയുധമാക്കിയപ്പോൾ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരായ ഒളിക്യാമറയിൽ കുടുങ്ങിയതും പോലീസ് കേസ് എടുക്കാൻ തീരുമാനിച്ചതടക്കമുള്ള വിഷയങ്ങളും യുഡിഎഫിന് പ്രചാരണ രംഗത്ത് തിരിച്ചടിയായിട്ടുണ്ട്.

രാഹുൽ പ്രഭാവത്തെ ചുറ്റിപ്പറ്റിയായിരുന്നു വയനാട്ടിലെ ചർച്ച. അമിത് ഷായുടെ പാക്കിസ്ഥാൻ പരാമർശവും പ്രചാരണത്തെ ചൂട്പിടിപ്പിച്ചു. ശബരിമല വിഷയം അവസാന ഘട്ടത്തിൽ ബിജെപി പ്രയോഗിച്ചെങ്കിലും മലബാറിൽ വേണ്ടപോലെ ഏശിയില്ല. പാലക്കാട് മാത്രമാണ് വിഷയം അൽപ്പമെങ്കിലും ചർച്ചയായത്. ആലത്തൂരിലെ സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനറുടെ വിവാദ പരാമർശം ഇടത്പക്ഷത്തിന് പ്രചാരണ രംഗത്ത് ബൂമറാങ്ങായി.

മാവോയിസ്റ്റ് ഭീഷണി, കള്ളവോട്ട് ആരോപണം എന്നിവ വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിലെ സാഹചര്യങ്ങളെ തീഷ്ണമാക്കുന്നുണ്ട്. സുഗമമായ തെരഞ്ഞെടുപ്പിന് കർശന സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്നത്. കേരള, കർണ്ണാടക, തമിഴ്നാട് പോലീസ് സേനയുടെ സേവനവും കൂടിയാകുമ്പോൾ കർശന സുരക്ഷിയിലാവും മലബാറിലെ തെരഞ്ഞെടുപ്പ്. കൊട്ടിക്കലാശത്തിനും നിയന്ത്രണമുണ്ട്. പൊലീസ് നിശ്ചയിച്ച സ്ഥലങ്ങളിലാകും പ്രവർത്തകരുടെ കൊട്ടിക്കലാശം.

You might also like

-