ക്രിസ്തുവിന്റെ ഉയർത്തെഴുനേൽപ്പിൽ പ്രത്യാശ അർപ്പിച്ച് ഈസ്റ്റർ

മനുഷ്യൻ്റെ മനസിലെ പാപത്തിന്റെയും നിരുത്സാഹത്തിന്റെയും കല്ല് ഉരുട്ടിക്കളയണമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ഈസ്റെർ സന്ദേശത്തിൽ ലോകത്തെ ഉത്‌ബോധിപ്പിച്ചു

0
“Why do you seek the living among the dead?”
is the recurring theme in Pope Francis’ homily during the Easter Vigil Mass in St Peter’s Basilica, as he challenges us to roll away the stones of sin and discouragement.

തിരുവനന്തപുരം: ഉയിർപ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോക മെങ്ങു മുള്ള ക്രൈസ്തവർക്ക് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു പാതിരാ കുർബാനയോടെയാണ് ദേവാലയങ്ങളിൽ ശിശ്രുഷകൾ ആരംഭിച്ചത് ഉയർപ്പിനോടനുബന്ധിച്ച പ്രത്യേക പ്രാർത്ഥനകളും ദേവാലയങ്ങളിൽ നടന്നു. ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുക്രിസ്തു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർപ്പ്.മനുഷ്യൻ്റെ മനസിലെ പാപത്തിന്റെയും നിരുത്സാഹത്തിന്റെയും കല്ല് ഉരുട്ടിക്കളയണമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ ഈസ്റെർ സന്ദേശത്തിൽ ലോകത്തെ ഉത്‌ബോധിപ്പിച്ചു കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ഫാദർ വർഗ്ഗീസ് ചക്കാലക്കൽ ആണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽഅങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.ദില്ലി ഗുഡ് ഹാര്‍ട്ട് ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ നിരവധി മലയാളികൾ പങ്കെടുത്തു. ദോഹ ഓർത്ത‍ോക്സ് പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് ബസേലിയോസ് പൗലോസ് ദ്വിതിയൻ കാത്തോലിക്കാ ബാവയാണ് നേതൃത്വം നൽകിയത്.

You might also like

-