ഇടമലയാർ ഡാം നാളെ തുറന്നേക്കും പെരിയാറിന്റെ തീരങ്ങളിൽ റെഡ് അലേർട്ട്

നത്ത മഴയെ തുടർന്ന് ജലനിരപ്പ് വേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

0

DUKKI RESERVOIR 08.08.2018
Reservoir level at 8.00pm -2397.36 ft
F R L -2403 ft..

കോതമംഗലം : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് വേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴ കാരണം ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് മുന്‍ നിശ്ചയിച്ച സമയമായ നാളെ (9-8-2018) രാവിലെ 8 മണിയില്‍  നിന്നും വത്യസ്തമായി, നാളെ (9-8-2018) രാവിലെ 6 മണിക്ക് തുറക്കും.പെരിയാറിലെ നിലവിലെ ജല നിരപ്പില്‍ നിന്നും 1 മുതൽ 1.5 മീറ്റര്‍ വരെ ജലം ഉയരുവാന്‍ സാധ്യതയുണ്ട്. പുറത്തേക്ക് വിടുന്ന ജലം 5-6 മണിക്കൂറില്‍ ആലുവ ഭാഗത്ത്‌ എത്തും എന്നാണ് വിലയിരുത്തൽ. 2013ല്‍ പുറത്തേക്ക് വിട്ടത് 900 ഘന മീറ്റര്‍) വെള്ളം ആയിരുന്നു.അഥവാ നാളെ (9-8-2018) രാവിലെ 6 മണിക്ക് മുന്‍പ് ജലനിരപ്പ് 170 m ആയാല്‍, 82 cumecs (സെക്ക്ണ്ടില്‍ 82 ഘന മീറ്റര്‍) ജലം എന്ന അളവില്‍ ഒരു ഷട്ടര്‍ മാത്രം തുറക്കും. പുഴയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ സെക്ക്ണ്ടില്‍ 82 ഘന മീറ്റര്‍ അളവില്‍ ജലം തുറന്ന് വിടുന്നതിനാല്‍ ജലനിരപ്പില്‍ വ്യതിയാനം ഉണ്ടാകൂ എന്ന് അനുമാനിക്കുന്നു

ഇടമയലര്‍ അണക്കെട്ട് തുറക്കേണ്ടി വരുന്നു സാഹചര്യത്തില്‍, 2398 അടിയില്‍ (2398 ft) നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.

You might also like

-