മാസപ്പടി കേസ് പിണറായി വിജയൻറെ മകൾ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിച്ച്‌ ഇ ഡി

കേസിൽ വീണ ടിയെ വീണ്ടും ചോദ്യംചെയ്യാനാണ് ഇ ഡി നീക്കം. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്നാണ് ഇ ഡി പറയുന്നത്. വീണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്

തിരുവനന്തപുരം|സിഎംആര്‍എല്‍- എക്‌സാലോജിക്മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻറെ മകൾ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിച്ച്‌ ഇ ഡി . എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്തുമണിയോടെ തന്നെ ഇ ഡി സംഘം ബാങ്കിലെത്തിയിരുന്നു. വീണ ടിയുടെ മരവിപ്പിച്ച അക്കൗണ്ടിന്റെ പരിശോധനയാണ് നടക്കുന്നത്. അതിനാല്‍ വീണയുടെ സാന്നിദ്ധ്യം ആവശ്യമില്ല. ആവശ്യമെങ്കില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വീണയെ വിളിച്ചുവരുത്തുമെന്നാണ് വിവരം.

കേസിൽ വീണ ടിയെ വീണ്ടും ചോദ്യംചെയ്യാനാണ് ഇ ഡി നീക്കം. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്നാണ് ഇ ഡി പറയുന്നത്. വീണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.ഐടി സേവനങ്ങള്‍ സംബന്ധിച്ച് സിഎംആര്‍എല്‍ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചര്‍ച്ചയെന്നാണ് വീണ മൊഴി നൽകിയത്. അതിനാല്‍ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. എക്സാലോജിക് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന സിസ്റ്റത്തിലായിരുന്നു ചില വിശദാംശങ്ങളെന്നും വീണ ചോദ്യം ചെയ്യലില്‍ പറഞ്ഞു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടിയുടെ വിനിയോഗം സംബന്ധിച്ച മൊഴികളില്‍ പൊരുത്തക്കേടുകളെന്നും ഇ ഡി പറയുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തിനൊപ്പമുള്ള അനുബന്ധ രേഖകള്‍ ഇ ഡിക്ക് ലഭിച്ചിട്ടില്ല. രേഖകള്‍ കൂടി ലഭിച്ചശേഷമാകും വീണ്ടും സമന്‍സ് അയക്കുക

https://www.facebook.com/share/v/1JGncaezGY/

കേസുമായി ബന്ധപ്പെട്ട് വീണ വിജയനെ ED ചോദ്യം ചെയ്തിരുന്നു. ലോക്കർ വിവരങ്ങൾ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. തുടർന്നാണ് ഇന്നലെ ഹാജരാകാൻ നിർദേശം നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി 74 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകളാണ് വീണ പ്രധാനമായും ബോധിപ്പിക്കേണ്ടി വന്നത്. ഈ തുക ഏതൊക്കെ വഴിയിലൂടെ വന്നു, എവിടേക്ക് പോയി തുടങ്ങിയ കാര്യങ്ങളിൽ ഇഡി വിശദമായ മറുപടി തേടി.

കേസിൽ അന്വേഷണം നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്‍റെ (എസ്എഫ്ഐഒ) പക്കലുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് 134 രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. 2016-17 കാലയളവിലാണ് വീണയുടെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ ആരംഭിക്കുന്നത്. 2016ൽ ആദ്യ കരാറിലും 2017ൽ മറ്റൊരു കരാറിലും ഇരു കമ്പനികളും ഒപ്പുവച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടന്ന സാമ്പത്തിക വിനിമയങ്ങളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

സിഎംആർഎൽ എംഡി ശശിധരൻ കർത്തായുടെ കുടുംബത്തിന് ഓഹരിയുള്ള എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വീണ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഇഡി പരിശോധിച്ചു.കഴിഞ്ഞ ദിവസം ശശിധരൻ കർത്തായുടെ ഭാര്യ ജയ കർത്താ, മകൻ ശരൺ കർത്താ, മകൾ ഷിബി കർത്താ എന്നിവർ കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരായിരുന്നു. ഇവർ നൽകിയ മൊഴികളും വീണയുടെ മറുപടികളും അന്വേഷണ സംഘം ഒത്തുനോക്കും. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് മൂന്ന് ആഴ്ച മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഡിവിഷൻ ബെഞ്ചും ഈ നടപടി ശരിവച്ചു.

You might also like

-