ചാലക്കുടിയിലെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍

0

തൃശ്ശൂര്‍ : പ്രളയത്തില്‍ ഒറ്റപ്പെട്ട ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലച്ചയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.1500 അതികം പേര് കുടുങ്ങിയിട്ടുള്ളതായി റിപ്പോർട്ടുണ്ട് ഇതിൽ 450 പേര് മാനസിക രോഗികളാണ്

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കമാണ് ചാലക്കുടി നഗരത്തെ ഒറ്റപ്പെടുത്തിയത്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറിലേറേപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മൂന്ന് ദിവസമായി വശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുകളും ലഭിക്കാതെ ഇവര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുലര്‍ച്ചയോടെ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതുള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവല്ല തുകലശ്ശേരി ചെമ്പോലമുക്കില്‍ നിന്ന് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

You might also like

-